Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സമൂഹമാധ്യമത്തിലൂടെ അസഭ്യവർഷം: സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ പരാതി

09:54 AM Mar 01, 2024 IST | Online Desk
Advertisement

ശാസ്താംകോട്ട: സമൂഹമാധ്യമത്തിലൂടെ അസഭ്യവർഷം നടത്തിയ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ ബ്രാഞ്ച് കമ്മിറ്റിയംഗവും ക്ഷീരസംഘം സെക്രട്ടറിയുമായ വനിതയുടെ പരാതി. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഈ വനിത പ്രവർത്തക മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. ശൂരനാട് വടക്ക് പഞ്ചായത്തിലെ സിപിഎമ്മിൽ ഏറെനാളായി വിഭാഗീയത രൂക്ഷമാണ്. പതിറ്റാണ്ടുകളായി സിപിഎം ഭരണത്തിലായിരുന്ന ക്ഷീര സഹകരണസംഘം കോൺഗ്രസ് അടുത്തിടെ പിടിച്ചെടുത്തിരുന്നു. ശൂരനാട് ഗവ.എച്ച്എസ്എസ് പിടിഎയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് സിപിഎം നേതാവിനെ ഉൾപ്പെടുത്തിയതും വിവാദമായി. ഇതിന്റെ തുടർച്ചയായിട്ടാണ് സമൂഹമാധ്യമത്തിൽ അസഭ്യവർഷം ഉണ്ടായത്.

Advertisement

Tags :
featuredkeralaPolitics
Advertisement
Next Article