Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; പി വി അൻവറിനെതിരെ പരാതി നൽകി കോൺഗ്രസ്

11:30 AM Apr 23, 2024 IST | Online Desk
Advertisement

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ എംഎൽഎയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. പാലക്കാട് എടത്തനാട്ടുകരയിൽ ഇന്നലെ നടന്ന എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണയോഗത്തിലാണ് പി വി അൻവർ അധിക്ഷേപ പരാമർശം നടത്തിയത്.

Advertisement

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നുമായിരുന്നു അൻവറിന്റെ പരാമർശം. രാഹുൽ ഗാന്ധിയെയും നെഹ്‌റു കുടുംബത്തെയും മോശമായ രീതിയിൽ അപമാനിച്ച പി വി അൻവറിനെതിരെ കേസെടുക്കണമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ ആവശ്യപ്പെട്ടു. പി വി അൻവറിന്റെ പ്രസ്താവന രക്തസാക്ഷിയായ രാജീവ് ഗാന്ധിയെ അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു.

Tags :
featuredkeralanewsPolitics
Advertisement
Next Article