സാമൂഹ്യമാധ്യമങ്ങളിൽ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും സ്വീകാര്യത കുത്തനെ ഉയർന്നു
ന്യൂഡൽഹി: സാമൂഹ്യമാധ്യമങ്ങളിൽ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും സ്വീകാര്യത കുത്തനെ ഉയർന്നു . ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ് എന്നീ സമൂഹ മാധ്യമങ്ങളിൽ പ്രതിമാസം രാഹുൽ ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2023 ഡിസംബറിനും 2024 മേയ് മാസത്തിനും ഇടയിലാണ് ഫോളോവേഴ്സിന്റെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ പ്ലാറ്റ്ഫോമുകളിൽ പ്രതിമാസ പുതിയ ഫോളോവേഴ്‌സ് കൂട്ടിച്ചേർക്കുന്നതിൽ ഇടിവ് നേരിട്ടുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമൂഹ മാധ്യമങ്ങളിൽ മൊത്തത്തിലുള്ള ഫോളോവേഴ്സിന്റെ എണ്ണത്തിൽ ബിജെപിയും നരേന്ദ്രമോദിയുമാണ് മുന്നിലെങ്കിലും ഡിസംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും പിന്തുണ കൂടി. ട്വിറ്ററിലെ കണക്ക് നോക്കിയാൽ, രാഹുൽ ഗാന്ധിയുടെ പുതിയ ഫോളോവേഴ്സിന്റെ എണ്ണത്തിൽ പ്രതിമാസം ശരാശരി 61 ശതമാനം വർധനവാണുള്ളത്. മോദിയുടെ ഫോളോവേഴ്സിൻറെ എണ്ണത്തിൽ ഇക്കാലയളവിൽ വളർച്ചയില്ല.