'അപകടങ്ങൾ തനിയെ സംഭവിക്കുന്നതല്ല അത് സൃഷ്ടിക്കുന്നതാണ്': ഹൈക്കോടതി
കൊച്ചി: ഓരോ റോഡ് അപകടങ്ങളിലും നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെയാണ്. അത് കണക്കിൽ അവസാനിപ്പിക്കാൻ കഴിയുന്നതല്ലെന്ന് ഹൈക്കോടതി. അപകടങ്ങൾ തനിയെ സംഭവിക്കുന്നതല്ലെന്നും അത് സൃഷ്ടിക്കുന്നതാണെന്നും റോഡിലെ സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും വാഹനങ്ങള്‍ സുരക്ഷിതമായി ഓടിക്കുകയും സഹജീവികളുടെ ജീവന്‍ സംരക്ഷിക്കുകയും ചെയ്യണമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
തൃശ്ശൂര്‍ നാട്ടികയില്‍ റോഡില്‍ ഉറങ്ങിക്കിടന്ന അഞ്ചുപേര്‍ തടി ലോറി കയറി മരിച്ച സംഭവത്തില്‍ ഒരു മാസത്തിനകം
അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഉത്തരവിലാണ് ഈ നിരീക്ഷണം.കേസില്‍ രണ്ടാം പ്രതിയായ ലോറി ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി സി.ജെ.ജോസിന്റെ ജാമ്യ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. വലപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസറോടാണ് ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരമൊരു കേസില്‍ കോടതിയുടെ ഉത്തരവ് സമൂഹത്തിന് സന്ദേശമാകേണ്ടതുണ്ടെന്നും മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനാല്‍ ആണ് ജീവഹാനി സംഭവിച്ചതെന്നും നിഷ്കളങ്കരായ മനുഷ്യരുടെ ജീവനാണ് നഷ്ടമായതെന്നും കോടതി പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ട ഹര്‍ജിക്കാരന്‍ വാഹനം ഓടിക്കാന്‍ കഴിയാത്തഅവസ്ഥയിലായിരുന്നു. അതിനാല്‍ കേസില്‍ രണ്ടാം പ്രതിയാണ്. അപകടമായിരുന്നതിനാൽ ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല.