Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു: ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ

12:04 PM Apr 22, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതായി ബിഷപ്പ് തോമസ് ജെ നെറ്റോ. ഞായറാഴ്ച പള്ളികളിൽ വായിച്ച സർക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ബിഷപ്പ് അറിയിച്ചത്. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്ആർസിഎ അക്കൗണ്ട് അടക്കം മരവിപ്പിച്ചു. മിഷൻ പ്രവർത്തനങ്ങൾ പോലും നടത്താൻ പണം സ്വീകരിക്കാൻ കഴിയുന്നില്ലെന്നാണ് വിമർശനം.

Advertisement

അക്കൗണ്ട് മരവിപ്പിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്ന് ബിഷപ്പിന്റെ പരോക്ഷ വിമർശനം. സംസ്ഥാന പോലീസിന്റെ റിപ്പോർട്ടും മരവിപ്പിക്കലിന് കാരണമായിട്ടുണ്ടാകാമെന്ന് സർക്കുലറിൽ പറയുന്നു. വിശ്വാസികളെ സഭയുടെ സാമ്പത്തിക സ്ഥിതി അറിയിക്കാൻ വേണ്ടിയാണ് സർക്കുലർ എന്നാണ് അതിരൂപതയുടെ വിശദീകരണം.

Tags :
keralanews
Advertisement
Next Article