കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിയ മയക്കുമരുന്ന് കേസിലെ പ്രതി പിടിയിൽ
04:51 PM Feb 23, 2024 IST | Online Desk
Advertisement
കണ്ണൂർ: ജയിൽ ചാടിയ മയക്കുമരുന്ന് കേസിലെ പ്രതി പിടിയിൽ. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിയ ഹർഷാദ് ആണ് പൊലീസ് പിടിയിലായത്. മധുരയിലെ കാരക്കുടിയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജനുവരി 14നാണ് ഇയാൾ തന്ത്രപരമായി രക്ഷപെട്ടത്. പത്രക്കെട്ട് എടുക്കാൻ ജയിലിന് പുറത്തേക്ക് വന്ന ഇയാൾ കൂട്ടാളിയുടെ ബൈക്കി ൽ രക്ഷപെടുകയായിരുന്നു.
Advertisement
തുടർന്ന് കഴിഞ്ഞയാഴ്ച ഇയാളുടെ സുഹൃത്ത് റിസ്വാനെ ബംഗളൂരുവിൽനിന്ന് കണ്ടെത്തിയിരു ന്നു. ഇതിന് പിന്നാലെ കണ്ണൂർ ടൗൺ പൊലീസ് നടത്തിയെ അന്വേഷണത്തിലാണ് ഇയാളെ മധുരയിൽനിന്ന് കണ്ടെത്തിയത്. ഹർഷാദിന് കൊടുത്താവളം ഒരിക്കൽ മധുര സ്വദേശിനെ അപ്സരയും പൊലീസ് പിടിയിലായിട്ടുണ്ട്. ലഹരിക്കേസിൽ 10 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആളാണ് ഹർഷാദ്.