കൊല്‍ക്കത്ത സംഭവത്തിലെ പ്രതി അശ്ലീല വീഡിയോകൾക്ക് അടിമ; കുറ്റബോധമില്ലാത്ത പെരുമാറ്റം: സി ബി ഐ
11:43 AM Aug 23, 2024 IST | Online Desk
Advertisement
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സഞ്ജയ് റോയ് മനോവൈകൃതമുള്ളയാളും അശ്ലീല വീഡിയോകള്‍ക്ക് അടിമയുമാണെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ പോലും താൻ ചെയ്ത തെറ്റിൽ പശ്ചാത്തപിച്ചിട്ടില്ലെന്ന് സിബിഐ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നടന്നകാര്യങ്ങള്‍ മുഴുവനായും സഞ്ജയ് റോയ് അന്വേഷണ ഉഗ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിവരിച്ചു. പ്രതി കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നതിന് ശാസ്ത്രീയവും സാങ്കേതികവുമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Advertisement