കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ നടപടി ഉടന്‍ ഉണ്ടായേക്കില്ല
തിരുവനന്തപുരം: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ നടപടി ഉടന്‍ ഉണ്ടായേക്കില്ല. അന്വേഷണ ഉദ്യോ?ഗസ്ഥ എ ഗീത ഐഎഎസിന്റെ റിപ്പോര്‍ട്ടില്‍ കളക്ടര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. ഇതോടെ കളക്ടര്‍ക്ക് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാം. റവന്യൂ മന്ത്രിക്ക് നല്‍കുന്ന റിപ്പോര്‍ട്ടില്‍ അരുണ്‍ കെ വിജയനെതിരെ പരാമര്‍ശങ്ങളില്ല. പി പി ദിവ്യ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നും ക്ഷണം നല്‍കിയിരുന്നില്ലെന്നുമാണ് അരുണ്‍ മൊഴി നല്‍കിയത്.
എന്നാല്‍ എഡിഎമ്മിനെ അധിക്ഷേപിക്കുമ്പോള്‍ തനിക്ക് ഇടപെടാന്‍ കഴിയില്ലായിരുന്നു. കാരണം പ്രോട്ടോക്കോള്‍ പ്രകാരം തന്നേക്കാള്‍ മുകളിലുള്ള ആളാണ് എന്ന മൊഴിയും അരുണ്‍ കെ വിജയന്‍ എ ഗീതയ്ക്ക് നല്‍കിയിരുന്നു.
അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ റവന്യൂ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് മന്ത്രി കെ രാജന് ഇന്ന് കൈമാറും. കഴിഞ്ഞ ദിവസം ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്‍ഒസി നല്‍കുന്നതില്‍ നവീന്‍ ബാബുവിന് കാലതാമസം വന്നിട്ടില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.