Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തെരഞ്ഞെടുപ്പ് നീതിയുക്തമാകണം, ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളിൽ നടപടി വേണം; പരാതി നൽകി ഇന്ത്യ സഖ്യം

08:40 PM May 10, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: വോട്ടിംഗ് ശതമാനം പ്രസിദ്ധപ്പെടുത്തുന്നതിലെ കാലതാമസവും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളിൽ നടപടിയില്ലാത്തതും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ത്യ സഖ്യത്തിന്റെ പരാതി. ഭരണപക്ഷ പാർട്ടിയുടെ ഗുരുതരമായ തിരഞ്ഞെടുപ്പ് നിയമലംഘനങ്ങളിൽ പോലും നടപടിയുണ്ടാകുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. പാർലമെൻ്റ്, നിയമസഭ മണ്ഡലം തിരിച്ചുള്ള കണക്കുകൾ മാത്രമല്ല, ഓരോ പോളിംഗ് സ്റ്റേഷനിലേയും വിശദമായ കണക്കുകളും ലഭ്യമാക്കേണ്ടതുണ്ടെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Advertisement

തെരഞ്ഞെടുപ്പ് നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങൾക്കാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ഭരണകക്ഷിയിലുള്ളവർ ചെയ്ത തെരഞ്ഞെടുപ്പ് നിയമലംഘനങ്ങളുടെ രേഖാമൂലമുള്ള തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ചിട്ടും ഇതിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെപവിത്രതയും സുതാര്യതയും ഉറപ്പാക്കണമെന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു.

രണ്ടു സുപ്രധാന വിഷയങ്ങളിലാണ് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. വോട്ടിംഗ് ശതമാനം പ്രസിദ്ധപ്പെടുത്തുന്നതിലെ കാലതാമസവും കണക്കിലെ അന്തരവും ഒന്നാമത്തെ വിഷയമായി ഉന്നയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നിരന്തരമായ വിദ്വേഷപ്രസംഗങ്ങളിൽ നടപടി ഉണ്ടാകാത്താതും ഇന്ത്യ സഖ്യം കമ്മീഷന് മുമ്പാകെ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ തീയതിയും വേദിയും സഹിതമാണ് പരാതി നൽകിയത്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് വിഷയത്തിൽ ശക്തമായ നടപടി
സ്വീകരിക്കണമെന്നും ഇന്ത്യ സഖ്യം നൽകിയ
നിവേദനത്തിൽ ആവശ്യപ്പെട്ടു.

Tags :
featuredPolitics
Advertisement
Next Article