For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വനിതാ പ്രവർത്തകയുടെ തുണി വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി വേണമെന്നു വി.ഡി. സതീശൻ

04:37 PM Dec 20, 2023 IST | ലേഖകന്‍
വനിതാ പ്രവർത്തകയുടെ തുണി വലിച്ചു കീറിയ എസ് ഐക്കെതിരെ നടപടി വേണമെന്നു വി ഡി  സതീശൻ
Advertisement

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച വനിതാ പ്രവർത്തകയുടെ തുണി വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വളരെ മോശമായാണ് പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പെരുമാറിയത്. സമരത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകയുടെ വസ്ത്രം പുരുഷ പോലീസുകാരൻ വലിച്ചുകീറി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെ തല്ലി പരിക്കേൽപ്പിച്ചു. പെൺകുട്ടികളെ ലാത്തി കൊണ്ട് കുത്തിയത് പുരുഷ പോലീസുകാരാണ്. പരിക്കേറ്റ വനിത പ്രവർത്തകരെ തടഞ്ഞുവച്ചു. പൊലീസിനു വിട്ടുകൊടുക്കാതെ ഞാൻ അവരെ എന്റെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നു .സതീശൻ മാധ്യമങ്ങളോടു പറഞ്ഞു.

Advertisement

അനാവശ്യമായി പോലിസ് പെൺകുട്ടികൾക്ക് നേരെ ആക്രമണം നടത്തിയതാണ് സ്ഥിതി വഷളാകാൻ കാരണം. വനിത പ്രവർത്തകയുടെ തുണി വലിച്ചു കീറിയ പുരുഷ എസ്.ഐക്കെതിരെ നടപടി വേണം. യൂത്ത് കോൺഗ്രസ് സമരം അടിച്ചമർത്താൻ പോലീസ് പോരാ. ഇതിനേക്കാൻ വലിയ സമരം കാണേണ്ടി വരും. പോലീസിനെ അഴിഞ്ഞാടാൻ വിട്ടിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട.

ഡി.സി.സി ഓഫീസിന് മുന്നിൽ പോലീസ് അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകുകയാണ്. ഓഫീസിനകത്ത് കയറാമെന്ന് പോലീസ് വിചാരിക്കണ്ട. പ്രവർത്തകരേയും ഓഫീസിനേയും സംരക്ഷിക്കാൻ ഞങ്ങൾക്കറിയാം. അനാവശ്യമായി ഒരാളേയും തൊടാൻ അനുവദിക്കില്ല.

കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ പ്രവർത്തകരെ 'മോളെ കരയല്ലേ' എന്ന് സമാധാനിപ്പിച്ച അതേ പോലീസാണ് ഇവിടെ പെൺകുട്ടിയുടെ തുണി വലിച്ചുകീറിയത്. പോലീസ് അഹങ്കാരം കാണിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

Author Image

ലേഖകന്‍

View all posts

Advertisement

.