നടൻ കാളിദാസ് ജയറാം വിവാഹിതനായി
12:21 PM Dec 08, 2024 IST
|
Online Desk
Advertisement
തൃശൂർ: ജയറാമിൻ്റേയും പാർവതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. മോഡലും ദീർഘകാല സുഹൃത്തുമായ തരിണി കലിംഗരായർ ആണ് വധു. ഗുരു lവായൂർ ക്ഷേത്രസന്നിധിയിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം.
Advertisement
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്‌തർ കല്യാണത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് സുഹൃത്തുക്കൾക്കും മാധ്യമ സുഹൃത്തുക്കൾക്കുമായി പ്രീ വെഡിംഗ് ഇവന്റ് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താ
രിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഇ രുവരുടേതും പ്രണയ വിവാഹമാണ്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി.
Next Article