അറസ്റ്റ് അതീവ രഹസ്യമായി : ബലാത്സംഗ കേസില്‍ നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
10:50 AM Oct 22, 2024 IST | Online Desk
Advertisement
തൃശൂര്‍: ആലുവ സ്വദേശിനിയായ നടിയുടെ ബലാത്സംഗ പരാതിയില്‍ നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തിങ്കളാഴ്ച രാത്രി വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അതീവ രഹസ്യമായാണ് മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Advertisement
പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി ഐശ്വര്യ ഡോംഗെയാണ് സ്ഥലത്തെത്തി അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. വിവരം പുറത്തുപോകരുതെന്ന കര്‍ശന നിര്‍ദേശം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.
2011ല്‍ തൃശൂര്‍ വാഴാനിക്കാവില്‍ വെച്ച് ഒരു സിനിമ ചിത്രീകരണത്തിനിടെ ഹോട്ടല്‍ മുറിയില്‍ വെച്ച് നടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. നടിയുടെ പരാതിയില്‍ വടക്കാഞ്ചേരി പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.