നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അന്ത്യമെന്ന് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. മരണവിവരം പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്. സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സിയിലായിരുന്നു എന്നാണ് വിവരം.
'ഇന്നത്തെ പ്രഭാതം ഞങ്ങള്‍ക്ക് ബുദ്ധിമുട്ടേറിയതാണ്. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനം വിടവാങ്ങിയെന്ന വാര്‍ത്ത നിങ്ങളെ അറിയിക്കുന്നതില്‍ അഗാധമായ ദുഃഖമുണ്ട്. പൂനവുമായി ബന്ധം കാത്തുസൂക്ഷിച്ച എല്ലാവരോടും സ്നേഹത്തോടെയും ദയയോടുമാണ് പെരുമാറിയത്. ഈ വേദന പങ്കിട്ട ഈ സമയത്തും ഞങ്ങളുടെ സ്വകാര്യത ആഗ്രഹിക്കുന്നു'- പൂനത്തിന്റെ മാനേജര്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.
പൂനം പാണ്ഡെയും അപ്രതീക്ഷിത വിട വാങ്ങലില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. പൂനം നമ്മളെ വിട്ടു പോയോ ഇതൊരു വ്യാജ വാര്‍ത്തയാണോ തുടങ്ങിയ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിനിടെ പൂനം പാണ്ഡെയുടെ ഇന്‍സ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന ചോദ്യവും ആരാധകര്‍ ചോദിക്കുന്നുണ്ട്.
2013ല്‍ പുറത്തിറങ്ങിയ നാഷാ എന്ന ബോളിവുഡ് ചലച്ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പൂനം പാണ്ഡെയായിരുന്നു. ഈ ചിത്രത്തിലെ പുനം പാണ്ഡെയുടെ അഭിനയത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററില്‍ പുനം പാണ്ഡെ അര്‍ദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ചിത്രത്തിനെതിരെ ശിവസേന ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിലൂടെയാണ് പൂനം പാണ്ഡെ പ്രശസ്തയായത്. ഇവരുടെ നഗ്നചിത്രങ്ങളുള്പ്പടെയുള്ള പോസ്റ്റുകള്‍ക്ക് വലിയ ജനപ്രീതിയാണു ലഭിച്ചത്. 2011ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് പൂനം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളില്‍ നിന്നും ബിസിസിഐയില്‍ നിന്നുമുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്ന് പൂനം പാണ്ഡെയ്ക്കു വാക്കുപാലിക്കാന്‍ കഴിഞ്ഞില്ല. 2012ലെ ഐപിഎല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോള്‍ പൂനം പാണ്ഡെ തന്റെ നഗ്ന ചിത്രങ്ങള്‍ പോസ്റ്റുചെയ്തിരുന്നു.