For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നടിയെ ആക്രമിച്ച കേസ്: കേസിലെ അന്തിമവാദം നാളെ ആരംഭിക്കും

12:22 PM Dec 10, 2024 IST | Online Desk
നടിയെ ആക്രമിച്ച കേസ്  കേസിലെ അന്തിമവാദം നാളെ ആരംഭിക്കും
Advertisement

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തില്‍. കേസിലെ അന്തിമവാദം നാളെ ആരംഭിക്കും.വാദം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെടും. അന്തിമ വാദത്തിന്റെ നടപടിക്രമങ്ങള്‍ ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കിയേക്കാനാണ് സാധ്യത. അന്തിമവാദം പൂര്‍ത്തിയായാല്‍ കേസ് വിധി പറയാന്‍ മാറ്റും. അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് പ്രതിഭാഗത്തിന്റെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കിയത്.

Advertisement

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിഹരണ നടപടികള്‍ എല്ലാം ഉണ്ടായത്. 2018 മാര്‍ച്ച് 8നാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചതും. 2017 ഫെബ്രുവരി 17-ന് രാത്രി നടിക്കെതിരെ അതിക്രമം ഉണ്ടായത്. നടിയുടെ വാഹനത്തില്‍ ബലമായി കയറിക്കൂടിയ അക്രമികള്‍ നടിയെ ഉപദ്രവിക്കുകയായിരുന്നു. ദിലീപ് ഉള്‍പ്പെടെ 10 പ്രതികളാണ് കേസില്‍ ഉള്ളത്.

ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് പരാതി അയച്ചു. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ് അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യല്‍ ഓഫീസര്‍മാരും ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വകുപ്പുതല നടപടിയില്‍ ഒതുക്കാന്‍ നീക്കം നടക്കുന്നു. അതിനാല്‍ ക്രിമിനല്‍ നിയമപ്രകാരം നടപടി എടുക്കണം എന്നാണ് അതിജീവതയുടെ ആവശ്യം. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും നല്‍കിയ പരാതിയിലും നടപടി ഉണ്ടായിട്ടില്ലെന്ന് പരാതിയില്‍ അതിജീവിത ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Tags :
Author Image

Online Desk

View all posts

Advertisement

.