നടി ആക്രമണ കേസ്: മെമ്മറി കാര്‍ഡ് അനധികൃമായി പരിശോധിച്ചതില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന അതിജീവിതയുടെ ഉപഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: നടി ആക്രമണ കേസിലെ മെമ്മറി കാര്‍ഡ് അനധികൃമായി പരിശോധിച്ചതില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന അതിജീവിതയുടെ ഉപഹരജി ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും കോടതി മേല്‍നോട്ടത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് നടി നല്‍കിയ ഉപഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് വിധി പുറപ്പെടുവിച്ചത്.
മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന ജില്ല ജഡ്ജിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ ഐ.ജി തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉപഹരജി സമര്‍പ്പിച്ചത്. എന്നാല്‍, പ്രധാന ഹരജിയായി നല്‍കണമെന്നും അതിന് കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ഉപഹരജി തള്ളിയത്. പ്രധാന ഹരജിയായി പരിഗണിക്കേണ്ട വിഷയം ഉപഹരജിയായി നല്‍കിയാല്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവിട്ടത്.
കോടതിയില്‍ സൂക്ഷിച്ചിരുന്ന കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ നല്‍കിയ ഹരജിയില്‍ ജില്ല സെഷന്‍സ് ജഡ്ജി അന്വേഷിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി. കാര്‍ഡ് അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസിന്റെയോ വിദഗ്ധരുടെയോ സഹായം തേടാതെ അന്വേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ലെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെ ജീവനക്കാരിയും ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ സീനിയര്‍ ക്ലര്‍ക്ക്, വിചാരണ കോടതിയിലെ ശിരസ്താര്‍ എന്നിവര്‍ വിവിധ കോടതികളിലായി മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നടി ഹൈകോടതിയെ സമീപിച്ചത്. ഉപഹരജി നല്‍കിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കാനോ പ്രധാന ഹരജിയായി നല്‍കാനോ ഉള്ള സാധ്യത പരിശോധിക്കുമെന്ന് നടിയുടെ അഭിഭാഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു.