നടി ദിവ്യ ശ്രീധറും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായി
02:35 PM Oct 30, 2024 IST | Online Desk
Advertisement
ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തങ്ങൾ ഒന്നിക്കാന്‍ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും കസ്‌ജിജ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളില്‍ ക്യാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. പത്തരമാറ്റ് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്. ദിവ്യയുടെ രണ്ടാം വിവാഹമാണ് ഇത്. രണ്ട് മക്കളുണ്ട്. മക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
Advertisement