Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നടി മീന ഗണേഷ് അന്തരിച്ചു

08:35 AM Dec 19, 2024 IST | Online Desk
Advertisement

ഷൊർണൂർ: സിനിമ-സീരിയൽ നടി മീന ഗണേഷ് (81) അന്തരിച്ചു. ഷൊർണൂരിലെ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. രക്തസമ്മർദം കൂടിയതിനെ തുടർന്ന് നാലുദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം വൈകിട്ട് നാലുമണിക്ക് ഷൊർണൂർ ശാന്തിതീരത്ത്.

Advertisement

നാടകങ്ങളിലൂടെയാണ് സിനിമയിലേക്ക് മീന എത്തുന്നത്. 200-ഓളം സിനിമകളിലും 25-ഓളം സീരിയലുകളിലും വേഷമിട്ടു. വാർധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് കുറച്ചുകാലമായി അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു.

1976-ൽ പുറത്തുവന്ന മണിമുഴക്കം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. കലാഭവൻ മണി നായകനായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, മീശമാധവൻ, നന്ദനം, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ദേയമായ കഥാപാത്രങ്ങൾ ചെയ്തു. ഭർത്താവ് ഗണേഷും നാടക-ചലച്ചിത്ര നടനായിരുന്നു.

Tags :
Cinemanews
Advertisement
Next Article