Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നടി സമാന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു

07:08 PM Nov 29, 2024 IST | Online Desk
Advertisement

ചെന്നൈ: തെന്നിന്ത്യൻ നടി സമാന്ത റൂത്ത് പ്രഭുവിൻ്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. 'വീണ്ടും കണ്ടുമുട്ടുന്നത് വരെ, അച്ഛാ' എന്ന വികാരഭരിതമായ ഒരു പോസ്റ്റ് സമാന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്‌തു. ജോസഫ് പ്രഭുവിൻ്റെയും നിനെറ്റ് പ്രഭുവിൻ്റെയും മകളായി ചെന്നൈയിലാണ് സമാന്ത ജനിച്ചത്. തെലുങ്ക് ആംഗ്ലോ-ഇന്ത്യൻ ആയ പിതാവ് സമാന്തയുടെ ജീവിതത്തിലും വളർച്ചയിലും അവിഭാജ്യ പങ്ക് വഹിച്ചു. പ്രൊഫഷണല്‍ തിരക്കുകള്‍ ഉണ്ടായിരുന്നിട്ടും, സമാന്ത പലപ്പോഴും തൻ്റെ കുടുംബത്തെക്കുറിച്ചും സിനിമാ മേഖലയിലെ തൻ്റെ യാത്രയിലുടനീളം അവർ നല്‍കിയ പിന്തുണയെക്കുറിച്ചും സംസാരിച്ചിരുന്നു. സമാന്തയുടെ പിതാവിൻ്റെ മരണവാർത്തയില്‍ ആരാധകരും അഭ്യുദയകാംക്ഷികളും അനുശോചനം അറിയിച്ചു.

Advertisement

Advertisement
Next Article