Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മന്ത്രി ഗണേഷ്കുമാറിനെതിരെ നടി ശ്രീവിദ്യയുടെ സഹോദര ഭാര്യ

11:03 AM Jan 19, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: നടി ശ്രീവിദ്യയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണിയായി ഗണേഷ് കുമാറിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കീമോ തെറാപ്പിക്കു വിധേയയായ കാലത്ത് ശ്രീവിദ്യ ഇത്തരത്തിൽ ഒരു വിൽപത്രം തയാറാക്കിയെന്നത് വിശ്വസിക്കാൻ പ്രയാസമാണ്. ശ്രീവിദ്യയുടെ ലക്ഷക്കണക്കിനു രൂപയുടെ സ്വത്തിന് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും, സഹോദരൻ ശങ്കറിനെയും കുടുംബത്തെയും ശ്രീവിദ്യയിൽ നിന്ന് അകറ്റി നിർത്താൻ ഗണേഷ്കുമാർ ശ്രമിച്ചെന്നും വിജയലക്ഷ്മി ആരോപിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൃത്ത വിദ്യാർഥികൾക്ക് ട്രസ്റ്റ് വഴി സഹായം നല്‍കണമെന്ന വിൽപത്രത്തിലെ പ്രധാന നിർദേശം നടപ്പാക്കിയിട്ടില്ല. 15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വർണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സമ്പാദ്യങ്ങളുള്ളതായി വിൽപത്രത്തിലുണ്ട്. ഇവയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല. ശ്രീവിദ്യയുടെ നിരവധി സ്വത്തുവകകൾ വിൽപത്രത്തിൽ ഉൾപ്പെട്ടിട്ടില്ലന്നും അവർ ആരോപിച്ചു

Advertisement

Tags :
kerala
Advertisement
Next Article