Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ തകര്‍ന്നടിഞ്ഞു: 20 ശതമാനം വരെ നഷ്ടത്തോടെ വ്യാപാരം

11:16 AM Nov 21, 2024 IST | Online Desk
Advertisement

മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വന്‍ നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. വിവിധ ഓഹരികള്‍ 10 മുതല്‍ 20 ശതമാനം വരെ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അദാനി എന്റര്‍പ്രൈസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യുഷന്‍സ് എന്നിവക്കാണ് കനത്ത നഷ്ടം നേരിട്ടത്.

Advertisement

അദാനി എന്റര്‍പ്രൈസ് ലോവര്‍ സര്‍ക്യൂട്ടിലേക്ക് വീണു. 10 ശതമാനം നഷ്ടത്തോടെ 2,539.35 രൂപയിലാണ് അദാനി എന്റര്‍പ്രൈസിന്റെ വ്യാപാരം പുരോഗമിക്കുന്നത്. അദാനി ഗ്രീന്‍ എനര്‍ജി 17 ശതമാനം ഇടിഞ്ഞ് 1,172.5ലേക്ക് വീണു. അദാനി എനര്‍ജി സൊല്യൂഷന്‍സിനാണ് 20 ശതമാനം നഷ്ടമുണ്ടായത്. 697.25 രൂപയിലാണ് അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

നേരത്തെ തട്ടിപ്പിനും കൈക്കൂലിക്കുമെതിരായ കേസാണ് ഗൗതം അദാനിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ബുധനാഴ്ചയാണ് അദാനിക്കെതിരെ കേസെടുത്ത വിവരം പുറത്ത് വന്നത്.അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസില്‍ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗര്‍ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകള്‍ സ്വന്തമാക്കാനായി 265 മില്യണ്‍ ഡോളര്‍ അദാനി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.

ഗൗതം അദാനിയും അദാനി ഗ്രീന്‍ എനര്‍ജിയുടെ മുന്‍ സി.ഇ.ഒ വനീത് ജയിനും ഈ അഴിമതി മറച്ചുവെച്ച് മൂന്ന് ബില്യണ്‍ ഡോളര്‍ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നാണ് കേസ്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങള്‍ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, അദാനി ഗ്രൂപ്പ് ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അദാനിക്കെതിരെ കേസെടുത്ത വിവരം പുറത്ത് വന്നത്. വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയും ഇക്കാര്യത്തില്‍ പ്രതികരിച്ചട്ടില്ല.

ഗൗതം അദാനി, സാഗര്‍ അദാനി, ജെയിന്‍ എന്നിവര്‍ക്കെതിരെ സെക്യൂരിറ്റി തട്ടിപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. യു.എസ് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമീഷന്‍ സിവില്‍ കേസും അദാനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മറ്റുള്ള പ്രതികള്‍ക്കെതിരെ വിദേശത്തുള്ള അഴിമതി തടയുന്നതിനുള്ള നിയമം, അഴിമതി നിയമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ പ്രതികളിലാരും കസ്റ്റഡിയിലില്ലെന്നാണ് യു.എസ് അറ്റോണി ബ്രിയോണ്‍ പീസ് പറഞ്ഞു.

Tags :
Businessnational
Advertisement
Next Article