For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സീറ്റ് ക്ഷാമം ഉടനടി പരിഹരിക്കുക

03:11 PM May 25, 2024 IST | Online Desk
സീറ്റ് ക്ഷാമം ഉടനടി പരിഹരിക്കുക
Advertisement

വർഷങ്ങളായി തുടരുന്ന ഒരു പ്രതിസന്ധിയാണ് പ്ലസ് വൺ സീറ്റ് ക്ഷാമം. ഈ വർഷം ഒരു മാറ്റമില്ലാതെ അത് തുടരയുകയാണ് . കഷ്ടപ്പെട്ട് ഉയർന്നു മാർക്കുകളും ഗ്രേഡുകളും വാങ്ങുകയും ചെയ്ത് പല വിദ്യാർത്ഥികൾ സീറ്റ് ക്ഷാമം മൂലം അവർക്കു അവരുടെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം അവതാളത്തിൽ ആയിരിക്കുകയാണ് . വർഷങ്ങളായി നാം ഈ കാണുന്ന പ്രതിസന്ധി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പരാജയമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്.

Advertisement

വടക്കൻ ജില്ലകളിൽ ആണ് കൂടുതലും പ്രതിസന്ധി നേരിടുന്നത്. കടുത്ത അവഗണനയാണ് മലബാറിന് ഉണ്ടായിരിക്കുന്നത് . പ്രത്യേയകിച്ച് മലപ്പുറം ജില്ലയിൽ. അവിടെ ഏകദേശം ഇരുപതിനായിരിൽ പരം സീറ്റ് കുറവ് ആണ് രേഖപെടുത്തിയത്. മറ്റ് ജില്ലകളും ഇതിന് സമാനമാണ് .ഓരോ വർഷം ബാച്ചുകൾ കൂട്ടുക അല്ലെങ്കിൽ കുറച്ച ശതമാനം സീറ്റ് കൂട്ടുക എന്ന താൽകാലിക പരിഹാരം ഉണ്ടാക്കാതെ, ഇതിന് ശാശ്വതമായ ഒരു പരിഹാരം ആണ് ഉണ്ടാവേണ്ടത്. കാരണം ഇത് എല്ലാ വർഷവും നടക്കുന്ന ഒരു പ്രക്രിയ ആണ്, അതുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഇതിന് ആവിശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ് . സാമ്പത്തിക പ്രതിസന്ധിടെ പേരിലോ, അധ്യാപകരുടെ ക്ഷാമം മൂലമോ വിദ്യാർത്ഥികളുടെ അവകാശത്തിന് മേൽ ക്ഷതം ഏൽക്കരുത്. എല്ലാ അക്കാഡമിക്ക് വർഷം തുടുങ്ങുമ്പോഴും കൃത്യമായ ഒരു മാർഗരേഖ ഉണ്ടാക്കേണ്ടതാണ്, ഇതുമായി ബന്ധപ്പെട്ട സ്വീകരിക്കേണ്ട ആവിശ്യമായ നിർദേശങ്ങളും,നടപടികളും വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കളും ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും, താമസവും കൂടാതെ എടുക്കേണ്ടതാണ് .

അധ്യാപകരുടെയും മറ്റ് സ്റ്റാഫുകളുടെയും ആവിശ്യമായ ഒഴിവുകൾ നികത്തുക, ലാബുകൾ മുതലായവ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അലോട്ട്മെന്റ് പ്രഖ്യാപിക്കാൻ ഇനി ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ പൊതുവിദ്യാഭ്യാസ വകുപ്പ് എത്രയും വേഗം തന്നെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കുകയും, സീറ്റ് പ്രതിസന്ധിക്ക് ആവിശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

ജെഫിൻ ജോയി
ചെറുപുഴ, കണ്ണൂർ

Tags :
Author Image

Online Desk

View all posts

Advertisement

.