'സ്വർണ്ണക്കടത്തിന്റെ തലവൻ, ആളെ കൊല്ലിച്ചു', എഡിജിപി അജിത് കുമാറിനും ആഭ്യന്തരവകുപ്പിനുമെതിരെ ഗുരുതര ആരോപണവുമായി; അൻവർ
മലപ്പുറം: സംസ്ഥാനത്തെ ആഭ്യന്തരവകുപ്പും പോലീസും അധോലോക സംഘങ്ങളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സിപിഎം എംഎൽഎ പി.വി.അന്‍വര്‍. എഡിജിപി എം.ആര്.അജിത്കുമാര്‍ കൊടുംകുറ്റവാളിയാണ്. ദാവൂദ് ഇബ്രാഹിമിനെ കടത്തിവെട്ടുന്ന പ്രവര്‍ത്തനമാണ് അജിത്കുമാറിന്റേത്. എഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്നത് വന്‍ അഴിമതിയാണ്. സ്വർണ്ണക്കള്ളക്കടത്തിന്റെ മുഖ്യ കണ്ണിയാണ് അജിത് കുമാർ അൻവർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും പി വി അൻവർ രൂക്ഷ വിമര്‍ശനമുന്നയിച്ചു. പി.ശശിയെയും എം.ആര്.അജിത്കുമാറിനെയും മുഖ്യമന്ത്രി വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പ്പിച്ചതാണ്. എന്നാല്‍ അവര്‍ ആ ചുമതലകള്‍ കൃത്യമായി ചെയ്തില്ല. മുഖ്യമന്ത്രിയെ വിശ്വസ്തര്‍ കുഴിയില്‍ ചാടിക്കുന്നെന്നും എംഎല്‍എ പറഞ്ഞു.
എം.ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. പി.ശശി ഇതൊക്കെ അറിയാതെ പോകുമെന്ന് തോന്നുന്നില്ല. ഇന്ദിരാഗാന്ധി മരിച്ചത് അംഗരക്ഷകരുടെ വെടിയേറ്റാണ്. അങ്ങനെ മുഖ്യമന്ത്രിയേയും കൊലച്ചതിക്ക് താൻ വിട്ടുകൊടുക്കണോയെന്നും എംഎൽഎ ചോദിച്ചു.
പല പോലീസുകാരുടെയും ഫോൺ കോളുകൾ താൻ ചോർത്തിയിട്ടുണ്ട്. പോലീസിനെതിരേ ഇനിയും തെളിവുകള്‍ പുറത്തുവിടുമെന്നും.
പത്തനംതിട്ട എസ്പി എസ്.സുജിത്ദാസിന്റെ ഫോണ്‍ കോള്‍ പുറത്തുവിട്ടത് ഗതികേടുകൊണ്ടാണ്. ഇതിന് ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. പോലീസിന്റെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടാനാണ് ശ്രമിച്ചത്. ഇത് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ മറ്റ് വഴിയില്ലെന്നുമാണ് അൻവറിന്റെ തുറന്നുപറച്ചിൽ.