For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മൗനംവെടിഞ്ഞ് മുഖ്യമന്ത്രി, ആർഎസ്എസ്- എഡിജിപി വിവാദ കൂടിക്കാഴ്ചയിൽ മിണ്ടാട്ടമില്ല

08:31 PM Sep 10, 2024 IST | Online Desk
മൗനംവെടിഞ്ഞ് മുഖ്യമന്ത്രി  ആർഎസ്എസ്  എഡിജിപി വിവാദ കൂടിക്കാഴ്ചയിൽ മിണ്ടാട്ടമില്ല
Advertisement

തിരുവനന്തപുരം: ആർഎസ്എസ്- എഡിജിപി വിവാദ കൂടിക്കാഴ്ചയിൽ ഒടുവിൽ മുഖ്യമന്ത്രി മൗനംവെടിഞ്ഞു. പക്ഷേ താനും സർക്കാരും പാർട്ടിയും പ്രതിക്കൂട്ടിൽ നിൽക്കുന്ന വിഷയങ്ങളിൽ ഒരക്ഷരം മിണ്ടിയില്ലാ എന്നുമാത്രം. എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട സംഭവത്തിൽ മുഖ്യമന്ത്രി ഒന്നും തന്നെ പറഞ്ഞില്ല. അജിത്കുമാറും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട വിവാദം ആരംഭിച്ച ശേഷം ഇതുവരെയും മൗനം തുടർന്ന അദ്ദേഹം സിപിഎം വേദിയിൽ ഇന്ന് സംസാരിച്ചത് പാർട്ടിയുടെ ആർഎസ്എസ് വിരുദ്ധ ചരിത്രം പറയാൻ വേണ്ടി മാത്രമായിരുന്നു. തൃശ്ശൂർ പൂരത്തിനിടയിലുണ്ടായ സംഭവങ്ങളിലടക്കം ഈ കൂടിക്കാഴ്ച‌ചകൾക്ക് ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ്, മാധ്യമങ്ങളെയടക്കം കുറ്റപ്പെടുത്തിക്കൊണ്ട് മാത്രം മുഖ്യമന്ത്രി സംസാരിച്ചത്.

Advertisement

സിപിഎമ്മിന് കെട്ട ചരിത്രമില്ലെന്നും ആർഎസ്എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ഇനിയും വെള്ളം ചേർക്കില്ലെന്നുമായിരുന്നുമുഖ്യമന്ത്രിയുടെ വാദങ്ങൾ. എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീർക്കാൻ പലരും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതെ സമയം എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാവ് ദത്താത്രേയയെ കണ്ടും റാം മാധവിനെ കണ്ടതുമായി ബന്ധപ്പെട്ട് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അതിനകത്ത് യാതൊരു നടപടിയും മുഖ്യമന്ത്രി കൈക്കൊണ്ടിരുന്നില്ല. വിഷയം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുകയും സഖ്യകക്ഷികളിൽ നിന്നടക്കം വിമർശനം ഉയരുകയും ചെയ്ത‌ിട്ടും ഈ സംഭവത്തിൽ പ്രതികരിക്കാതെയാണ് ഇന്ന് കോവളത്തെ സിപിഎം വേദിയിൽ മുഖ്യമന്ത്രി പ്രസംഗിച്ചത്.

Tags :
Author Image

Online Desk

View all posts

Advertisement

.