Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മറുപടി പറയാതെ കണ്ണൂര്‍ കളക്ടര്‍

11:21 AM Oct 21, 2024 IST | Online Desk
Advertisement

കണ്ണൂര്‍: മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 'നോ കമന്റ്‌സ്, നോ കമന്റ്‌സ്' മറുപടിയുമായി കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍. എ.ഡി.എമ്മിന്റെ ട്രാന്‍സ്ഫര്‍ കളക്ടര്‍ മനപൂര്‍വം വൈകിപ്പിച്ചു, എ.ഡി.എമ്മിനെ കുറിച്ച് പി.പി. ദിവ്യ നേരത്തെ കലക്ടറോട് പറഞ്ഞിരുന്നു, മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അവധി സംബന്ധിച്ച് സംസാരിച്ചു, നവീന്‍ ബാബുവിനെ സംബന്ധിച്ച് മുമ്പ് പരാതി ലഭിച്ചു തുടങ്ങി വിവിധ കോണുകളില്‍നിന്ന് ഉയരുന്നന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്നാണ് കലക്ടര്‍ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയത്.

Advertisement

കളക്ടര്‍ അധ്യക്ഷനായ യാത്രയയപ്പ് ചടങ്ങില്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ അധിക്ഷേപപ്രസംഗത്തില്‍ മനംനൊന്താണ് എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. ഈ ചടങ്ങില്‍ ദിവ്യയെ കലക്ടര്‍ ക്ഷണിച്ചുവെന്നും നവീനിനെ അപമാനിക്കാന്‍ ഗൂഢാലോചന നടന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് റവന്യൂ വകുപ്പും പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് കലക്ടറുടെ മൊഴിയെടുക്കാന്‍ കണ്ണൂര്‍ സി.ഐ ശ്രീജിത്ത് കൊടേരി കലക്ടറുടെ വസതിയിലെത്തിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരോട് താന്‍ സത്യസന്ധമായാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും സത്യം പുറത്തുവരട്ടേയെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം മൊഴിയെടുക്കുന്ന സംഘത്തിന് മുന്നില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സ്വകാര്യ കാര്യമാണ്. മുഖ്യമന്ത്രി വരുമ്പോള്‍ സാധാരണ ഗതിയില്‍ ജില്ലയുടെ കാര്യങ്ങള്‍ ധരിപ്പിക്കാറുണ്ട്. അതിന്റെ ഭാഗമായി പോയതാണ്. അതിനൊപ്പം ഈ കാര്യങ്ങളും ചര്‍ച്ചയായി. ഞാന്‍ പറയാനുള്ളതെല്ലാം സത്യമായി പറഞ്ഞിട്ടുണ്ട്. ഇന്നലെ നടന്ന പരിപാടി ഷെഡ്യൂളിന്റെ ഭാഗമല്ലാത്തതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും കലക്ടര്‍ പറഞ്ഞു.

നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഔദ്യോഗിക പരിപാടികളില്‍നിന്ന് ഒഴിഞ്ഞ് മാറിയാണ് അരുണ്‍ കെ. വിജയന്‍ കഴിയുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പങ്കെടുക്കേണ്ട പരിപാടിയിലും കലക്ടര്‍ എത്തിയിരുന്നില്ല. പിണറായി എ.കെ.ജി മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെയും വിവിധ കെട്ടിടങ്ങളുടെയും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചത് മുഖ്യമന്ത്രിയാണ്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെയും കലക്ടര്‍ അരുണ്‍ കെ. വിജയനെയും വിശിഷ്ടാതിഥികളായി ഉള്‍പ്പെടുത്തിയിരുന്നു.വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഔദ്യോഗിക പരിപാടി ഒഴിവാക്കി കലക്ടര്‍ മാറിനില്‍ക്കുകയായിരുന്നു.

അതേസമയം, കളക്ടര്‍ ശനിയാഴ്ച രാത്രി പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയോട് വിശദീകരിച്ചു. എ.ഡി.എം കെ. നവീന്‍ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് തന്റെ ക്ഷണമില്ലാതെയാണ് കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ എത്തിയതെന്നും എ.ഡി.എമ്മിനെതിരെ സംസാരിക്കുമ്പോള്‍ തടയാഞ്ഞത് പ്രോട്ടോക്കോള്‍ പ്രകാരമാണെന്നും അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചതായാണ് സൂചന.

Tags :
featuredkeralanewsPolitics
Advertisement
Next Article