കേരളത്തിൽ ഭരണ സ്തംഭനം: സൂരജ് രവി
കൊല്ലം: മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര യാത്ര നടത്തുനതിന്റെ ഫലമായി സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് കെപിസിസി സെക്രട്ടറി സൂരജ് പറഞ്ഞു. ഒരുവശത്ത് മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും വഴിയൊരുക്കാൻ പോലീസിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയും കള്ള കേസെടുക്കുകയും ചെയ്യുമ്പോൾ സംസ്ഥാന ഗവർണർക്ക് എസ്എഫ്ഐക്കാരുടെ ആക്രമണം മൂലം വഴിയിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അരാജകത്വമാണ് നടമാടുന്നതെന്ന് സൂരജ് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും, പിറവന്തൂർ പഞ്ചായത്തിന്റ ഭരണ സ്തംഭനത്തിനും എതിരെ പിറവന്തൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ കോൺഗ്രസ്സ് പിറവന്തൂർ , പുന്നല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിറവന്തൂർ മണ്ഡലം പ്രസിഡന്റ് ബിജു വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. പുന്നല മണ്ഡലം പ്രസിഡന്റ് ഹുനൈസ് സ്വാഗതം ആശംസിച്ചു . കെപിസിസി അംഗം സി.ആർ. നജീബ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി ഷെയ്ക്ക് പരീത്, യുഡിഎഫ് ചെയർമാൻ രാധാമോഹൻ, ബ്ലോക്ക് പ്രസിഡന്റ് സുധീർ മലയിൽ, കറവൂർ സുരേഷ്, കെ ജോസ് , എ. നജീബ് ഖാൻ , പുന്നല ഉല്ലാസ്, ഷേർളി ഗോപിനാഥ്, എസ്. ബാബുരാജ്, കെ. തോമസ്സ് , ബിജി, ശ്രീജിത്ത്, ഷൈജു, സൂര്യനാഥ്, സുബി വിനോദ്, , റഹിം, ബാലകൃഷ്ണൻ പെരുന്തോയിൽ, ശോഭന, മായ, ടോം വയലിൽ, കറവൂർ സി. ജോസഫ് , കെ.ആർ. രാജേന്ദ്രൻ , എനിവർ പ്രസംഗിച്ചു.
ക്യാപ്…
പിറവന്തൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ കോൺഗ്രസ്സ് പിറവന്തൂർ , പുന്നല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ കുറ്റവിചാരണ സദസ്സ് സൂരജ് രവി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.