For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഭരണപരിഷ്ക്കാര കമ്മീഷൻ: വിയോജിച്ച് സെക്രട്ടേറിയറ്റ് അസോസിയേഷൻ

04:08 PM Nov 28, 2024 IST | Online Desk
ഭരണപരിഷ്ക്കാര കമ്മീഷൻ  വിയോജിച്ച് സെക്രട്ടേറിയറ്റ് അസോസിയേഷൻ
Advertisement

ഭരണപരിഷ്ക്കാര കമ്മീഷൻ ശുപാർശകൾ അംഗീകരിച്ച മന്ത്രിസഭാ യോഗ തീരുമാനങ്ങളിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്   വിയോജിപ്പ് .
സ്ഥാനക്കയറ്റം ലഭിക്കാൻ അർഹതാ പരീക്ഷ നടത്തുന്നതിനും ബൈ ട്രാൻസ്ഫർ മുഖേനയുള്ള നിയമനങ്ങൾ പി എസ് സി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനും ഉള്ള തീരുമാനങ്ങളിലാണ് അസോസിയേഷൻ പ്രധാനമായും എതിർപ്പ് ഉയർത്തിയത്.
സ്ഥാനക്കയറ്റം ലഭിക്കാൻ പ്രത്യേക പരിജ്ഞാനം ആവശ്യമാണെങ്കിൽ അർഹതാ പരീക്ഷ നടത്തിയാൽ അതാർജിക്കാൻ കഴിയുമെന്ന നിഗമനത്തിനടിസ്ഥാനമില്ല. പത്യേക പരിജ്ഞാനം ആവശ്യമെങ്കിൽ ജീവനക്കാർക്ക് പരിശീലനമാണ് നൽകേണ്ടത്. അതിനു സൗകര്യമൊരുക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.
വകുപ്പ് തലത്തിൽ പ്രൊമോഷൻ തസ്തികളിലേക്ക് നൽകുന്ന ബൈ-ട്രാൻസ്ഫർ നിയമനങ്ങൾ പി എസ് സി പരീക്ഷയുടെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ല. നിലവിൽ ഇരുപതും ഇരുപത്തിയഞ്ചും വർഷമെടുത്താണ് പലപ്പോഴും ബൈ ട്രാൻസ്ഫർ നിയമനത്തിന് അർഹരാകുന്നത്‌. പി എസ് സി പരീക്ഷയുടെയും റാങ്ക് ലിസ്റ്റിൻ്റെയും പേരിൽ അത് തടയുന്നത് ക്രൂരമാണ്. യോഗ്യതയുടെയും സീനിയോറിട്ടിയുടെയും അടിസ്ഥാനത്തിൽ ലഭിക്കേണ്ട അത്തരം നിയമനങ്ങൾ നിഷേധിക്കാനാവും ഇപ്പോഴത്തെ തീരുമാനം വഴിയൊരുക്കുക. മാത്രമല്ല, റാങ്ക് ലിസ്റ്റിന് കാലാവധി കൂടി നിഷ്ക്കർഷിച്ചതിനാൽ ജീവനക്കാർക്ക് അവസരങ്ങളും നിഷേധിക്കപ്പെടും. സീനിയോറിട്ടിക്ക് യാതൊരു വിലയുമില്ലാതാകും.

Advertisement

സ്ഥലംമാറ്റം സംബന്ധിച്ച തർക്കം പരിഹരിക്കണമെന്ന് എൽ ഡി എഫ് ഭരണത്തിന് തോന്നാൻ ഒമ്പത് വർഷം വേണ്ടിവന്നു. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വനിതാ ജീവനക്കാരെയടക്കം സംസ്ഥാനത്തിന് പുറത്തേക്ക് പോലും സ്ഥലം മാറ്റി രസിച്ചവർ ഭരണത്തിൻ്റെ അവസാനലാപ്പിൽ തർക്ക പരിഹാരത്തിന് സംവിധാനമേർപ്പെടുത്താനുള്ള ത്വരക്ക് പിന്നിലുള്ള  'ചേതോവികാരം ജീവനക്കാർ  തിരിച്ചറിഞ്ഞിട്ടുണ്ട്. ജീവനക്കാരെ തെക്ക് വടക്ക് തട്ടിയവർക്ക് വരും കാലങ്ങളിൽ സ്വസ്ഥമായി സ്ഥലം മാറ്റഭീതി കൂടാതെ ജോലി ചെയ്യണം. ഭരണ പക്ഷത്തിരുന്ന് നീതികേടിന് നേതൃത്യം നൽകിയവർക്ക്,  ഭരണം മാറും മുമ്പ് തങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഒരു സംവിധാനത്തിന് രൂപം കൊടുക്കണം. അതാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിൽ.

.
നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം സർവീസ് സംഘടനാ ഭാരവാഹികൾക്ക് സംരക്ഷണമുണ്ട്. എന്നാൽ അത് പോലും നിലവിൽ പാലിക്കപ്പെടുന്നില്ല. എന്നിട്ടാണ് സ്ഥലം മാറ്റതർക്ക പരിഹാരത്തിന് സർവീസ് സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കും എന്ന് പറയുന്നത്. എന്നാൽ ഇത്തരം രീതിക്കൊന്നും കണക്കുതീർക്കാതെ കാലം കടന്നു പോകാറില്ല. അതുകൊണ്ട് തന്നെ ഒമ്പത് കൊല്ലം കൊള്ളരുതായ്മകൾ മുഴുവൻ ചെയ്തിട്ട് പത്താം കൊല്ലം പ്രായശ്ചിത്തം എന്ന നിലപാട് ജീവനക്കാർക്ക് സ്വീകാര്യമല്ലെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദും ജനറൽ സെക്രട്ടറി  കെ പി പുരുഷോത്തമനും അഭിപ്രായപ്പെട്ടു.

Tags :
Author Image

Online Desk

View all posts

Advertisement

.