Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എ.ഡി.എമ്മിന്റെ മരണം കൊലപാതകത്തിന് തുല്യം: വി.ഡി സതീശന്‍

02:17 PM Oct 15, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: എ.ഡി.എമ്മിന്റെ മരണം കൊലപാതകത്തിന് തുല്യംമാണെന്നും അധികാരത്തിന്റെ അഹങ്കാരവും ധിക്കാരവുമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.എമ്മിനോട് കാട്ടിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭാ മീഡിയാ റൂമില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

കണ്ണൂരില്‍ നിന്നും വരുന്ന വാര്‍ത്ത ഞെട്ടിക്കുന്നതും വേദനാജനകവുമാണ്. എ.ഡി.എമ്മിന്റെ യാത്ര അയപ്പ് സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപമാനകരമായ പരാമര്‍ശം നടത്തുകയും അദ്ദേഹം അഴിമതിക്കാരനാണെന്ന് പറയുകയും ചെയ്ത് അപമാനിച്ചു. അതേത്തുടര്‍ന്നാണ് കൊലപാതകത്തിന് തുല്യമായ സംഭവമുണ്ടായത്. എ.ഡി.എം സി.പി.എം കുടുംബത്തില്‍പ്പെട്ട ആളും ഇടത് സംഘടനാ പ്രവര്‍ത്തകനുമാണ്. അദ്ദേഹം അഴിമതിക്കാരനാണെന്ന് പ്രതിപക്ഷ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പോലും അഭിപ്രായമില്ല. മനപൂര്‍വമായി വ്യക്തി വിരോധം തീര്‍ക്കാനാണ് ക്ഷണിക്കപ്പെടാത്ത യാത്ര അയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് അപമാനിച്ചതിനെ തുടര്‍ന്നാണ് എ.ഡി.എം കടുത്ത് നടപടി സ്വീകരിച്ചതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
രാവിലെ പത്തനംതിട്ടയില്‍ അദ്ദേഹത്തെ കാത്തുന്ന ബന്ധുക്കള്‍ മരണവാര്‍ത്തയാണ് അറിഞ്ഞത്. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കണ്ണൂരില്‍ നടന്നത്. അധികാരം ദുരുപയോഗം ചെയ്യുന്നതും അധികാര സ്ഥാനത്തിരുന്ന് ആരെയും അപമാനിക്കാമെന്ന് വരുന്നതും കേരളത്തിന് ഭൂഷണമല്ല. മുകളില്‍ കാണിക്കുന്ന അതേ കാര്യങ്ങളാണ് താഴെയും ഉണ്ടാകുന്നത്. അധികാരത്തില്‍ ഇരുന്ന് കാട്ടുന്ന അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതിഫലനമാണ് കണ്ണൂരിലെ നേതാവും എ.ഡി.എമ്മിനോട് ചെയ്തത്. അടിയന്തിരമായി കേസെടുത്ത് അന്വേഷണം നടത്തി കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

യാത്ര അയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് അനൗചിത്യമാണ്. മാധ്യമങ്ങളെ അറിയിച്ച ശേഷം എ.ഡി.എമ്മിനെ മനപൂര്‍വമായി അപമാനിക്കുന്നതിന് വേണ്ടി ബോധപൂര്‍വമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്ര അയപ്പ് യോഗത്തിലേക്ക് എത്തിയത്. വ്യക്തിപരമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞ ശിപാര്‍ ചെയ്യാത്തതിന്റെ പേരില്‍ എ.ഡി.എമ്മിന് ജീവന്‍ വെടിയേണ്ടി വരുന്ന അവസ്ഥയുണ്ടാക്കിയത് അവിശ്വസനീയമാണ്. ഇത് ജനപ്രതിനിധികളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്ന സംഭവമാണ്. എ.ഡി.എമ്മിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും തീരാനഷ്ടത്തില്‍ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags :
featuredkeralanews
Advertisement
Next Article