For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അഡ്വ. കെ.എസ്. ഷാന്‍ കൊലപാതകം: കേസ് ഇഴഞ്ഞു നീങ്ങുന്നു

11:54 AM Jan 31, 2024 IST | Online Desk
അഡ്വ  കെ എസ്  ഷാന്‍ കൊലപാതകം  കേസ് ഇഴഞ്ഞു നീങ്ങുന്നു
Advertisement

ആലപ്പുഴ; എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാന്‍ (38) കൊല്ലപ്പെട്ട കേസാണ് ഇഴഞ്ഞുനീങ്ങുന്നത്. 2021 ഡിസംബര്‍ 18ന് രാത്രി മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജങ്ഷനില്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഷാനെ പിന്നില്‍നിന്നെത്തിയ കാര്‍ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Advertisement

വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഷാനെ വധിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എഫ്.ഐ.ആറിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നിട്ടും ഗൂഢാലോചനക്കാരിലേക്ക് അന്വേഷണം എത്തിയില്ല. 13 പേര്‍ പ്രതികളായ കേസില്‍ ഗൂഢാലാചനയടക്കമുള്ള കാര്യങ്ങള്‍ വേണ്ടവിധം അന്വേഷിച്ചില്ല. ഇതാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടാനിടയാക്കിയത്.ഇരട്ടനീതി ചര്‍ച്ചയായതോടെ ഒന്നരയാഴ്ച മുമ്ബാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.പി. ഹാരിസിനെ സര്‍ക്കാര്‍ നിയമിച്ചത്. ഫെബ്രുവരി രണ്ടിന് ആലപ്പുഴ സെഷന്‍സ് കോടതി കേസ് പരിഗണിക്കും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

Author Image

Online Desk

View all posts

Advertisement

.