പരസ്യം കൊടുത്തത് സിപിഎമ്മാണെങ്കിലും പണം നൽകിയത് ബിജെപി: സന്ദീപ് വാര്യര്‍
03:45 PM Nov 19, 2024 IST
|
Online Desk
Advertisement
പാലക്കാട്: നിശബ്ദ പ്രചാരണത്തിന് തെരഞ്ഞെടുത്ത സിപിഎം രീതി കേരളത്തിന്റെ മതനിരപേക്ഷ ആശയങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കരയില്‍ സ്വീകരിച്ചിട്ടുള്ള കാഫിര്‍ സ്ക്രീന്‍ഷോട്ടിന് സമാനമോ അല്ലെങ്കില്‍ അതിലും ഗുരുതരമായിട്ടുള്ളതോ ആയ പ്രചാരണ രീതിയാണിത്. പരസ്യം കൊടുത്തത് സിപിഎമ്മാണെങ്കിലും അതിന് പണം കൊടുത്തത് ബിജെപിയാണെന്നും സന്ദീപ് പറഞ്ഞു.
Advertisement
എന്നാൽ സത്യത്തിൽ വിഷമം ഉണ്ടാകേണ്ടത് ബിജെപിക്കാണ് അവിടെനിന്നുമാണ് ഞാൻ പോന്നത് എന്നാൽ സിപിഎം എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവെച്ച് വര്‍ഗീയമായിട്ടുള്ള വിഭജനം ലക്ഷ്യമിട്ടുള്ളതാണ് ഈ പരസ്യം. ഇത്തരം പ്രചാരണങ്ങളെ പാലക്കാട്ടെ ജനത തിരിച്ചറിയുമെന്നും അദ്ദേഹം പ്രതികരിച്ചു.
Next Article