Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യയിലെ അഫ്​ഗാൻ എംബസി അടച്ചു പൂട്ടി

12:52 PM Nov 24, 2023 IST | Veekshanam
Advertisement

ന്യൂഡൽഹി: ഇന്ത്യയിലെ നയതന്ത്ര കാര്യാലയം അഫ്ഗാനിസ്ഥാൻ അടച്ചുപൂട്ടി. ഇന്ത്യൻ സർക്കാരിന്റെ നിരന്തരമായ വെല്ലുവിളികൾ കാരണമാണ് അടച്ചുപൂട്ടുന്നതെന്ന് എംബസി അറിയിച്ചു. ഇത് നവംബർ 23ന് പ്രാബല്യത്തിൽ വരുമെന്നാണ് പ്രസ്താവന. സെപ്റ്റംബർ 30 ന് എംബസിയുടെ പ്രവർത്തനം നിർത്തിയിരുന്നു.
'സെപ്റ്റംബർ 30 ന് എംബസിയുടെ പ്രവർത്തനം നിർത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. സാധാരണ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നതിന് ഇന്ത്യൻ സർക്കാർ നിലപാട് അനുകൂലമായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കമെന്ന് എംബസി അധൃകൃതർ പ്രസ്താവനയിൽ പറയുന്നു. ഈ നീക്കത്തെ താലിബാനിലേക്ക് കൂറ് മാറിയ നയതന്ത്രജ്ഞർ ഉൾപ്പെട്ട ഒരു ആഭ്യന്തര സംഘർഷമായി മുദ്രകുത്താൻ ചിലർ ശ്രമിച്ചേക്കാമെന്നത് അറിയാം. പക്ഷേ ഈ തീരുമാനം നയത്തിലും താൽപ്പര്യങ്ങളിലുമുള്ള വിശാലമായ മാറ്റങ്ങളുടെ ഫലമാണ്', എംബസി പറഞ്ഞു.
പരിമിതികൾ ഉണ്ടായിരുന്നിട്ടും കാബൂളിൽ നിയമാനുസൃതമായ ഒരു ഗവൺമെന്റിന്റെ അഭാവത്തിലും അശ്രാന്തമായി പ്രവർത്തിച്ചതായും അഫ്ഗാൻ എംബസി അവകാശപ്പെട്ടു. നേരത്തെ ഒക്ടോബർ ഒന്നിന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി എംബസി പ്രസ്താവന ഇറക്കിയിരുന്നു. 'അഗാധമായ സങ്കടത്തോടും ഖേദത്തോടും നിരാശയോടും കൂടിയാണ് ന്യൂ ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്താനുള്ള ഈ തീരുമാനം പ്രഖ്യാപിക്കുന്നത്,' പ്രസ്താവനയിൽ പറഞ്ഞു.
ആതിഥേയ സർക്കാരിൽ നിന്നുള്ള പിന്തുണയുടെ അഭാവം, അഫ്ഗാൻ താൽപര്യങ്ങൾ നിറവേറ്റുന്നതിലെ പരാജയം, ഉദ്യോഗസ്ഥരുടെയും വിഭവങ്ങളുടെയും കുറവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെടുക്കുന്നതെന്നും എംബസി അറിയിച്ചു.

Advertisement

Tags :
featured
Advertisement
Next Article