Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോലിക്കു പിന്നാലെ രാജ്യാന്തര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമയും

11:45 AM Jun 30, 2024 IST | Online Desk
Advertisement

ബാർബഡോസ്: രാജ്യാന്തര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലിയും രോഹിത് ശർമയും. സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ച് ലോക കിരീടം നേടിയ ശേഷമായിരുന്നു ഇരുവരുടെയും വിരമിക്കൽ പ്രഖ്യാപനം. 59 പന്തിൽ 79 റൺസ് നേടിയ കോലിയാണ് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ഫൈനലിലെ താരവും കോലിയായിരുന്നു. ഈ ലോകകപ്പിൽ ഇന്ത്യയെ ചാംപ്യന്മാരക്കുന്നതിൽ നിർണായക പങ്കുണ്ട് രോഹിത്തിന്. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാൻ രോഹിത്തിന് സാധിച്ചിരുന്നു.

Advertisement

159 മത്സരങ്ങൾ കളിച്ച രോഹിത് ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായിട്ടാണ് വിടപറയുന്നത്.124 മത്സരങ്ങൾ കളിച്ചിട്ടുള്ള കോലി 4112 റൺസാണ് അടിച്ചെടുത്തത്. 48.38 ശരാശരിയും 58.68 സ്ട്രൈക്ക് റേറ്റും കോലിക്കുണ്ട്. 122 റൺസാണ് ഉയർന്ന സ്കോർ. ഒരു സെഞ്ചുറിയും 37 അർധ സെഞ്ചുറിയും കോലി നേടി. 2010ൽ സിംബാബ്‌വെക്കെതിരെയായിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം. 159 മത്സരങ്ങളിൽ (151 ഇന്നിംഗ്‌സ്) 4231 റൺസാണ് രോഹിത്തിൻ്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികൾ നേടിയ രോഹിത് 32.05 ശരാശരിയിൽ 4231 റൺസ് നേടി. 140.89 സ്ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്. പുറത്താവാതെ നേടിയ 121 റൺസാണ് ഉയർന്ന സ്കോർ. ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡ് ഗ്ലെൻ മാക്സ‌്‌വെല്ലിനൊപ്പം പങ്കിടുന്നുണ്ട് രോഹിത്. ഇരുവരും അഞ്ച് സെഞ്ചുറികൾ വീതം നേടി. 32 അർധ സെഞ്ചുറിയും രോഹിത് നേടി.

"ഈ ഫോർമാറ്റിനോട് വിടപറയാൻ ഇതിലും നല്ല സമയമില്ല. ഇതിലെ ഓരോ നിമിഷവും ഞാൻ ഇഷ്ട‌പ്പെട്ടു. ഈ ഫോർമാറ്റിലാണ് ഞാൻ എന്റെ ഇന്ത്യൻ കരിയർ ആരംഭിച്ചത്. ഇതാണ് ഞാൻ ആഗ്രഹിച്ചത്, കപ്പ് നേടണമെന്ന് ഞാൻ ആഗ്രഹിച്ചു. വാക്കുകളിൽ പറഞ്ഞറിയിക്കാൻ വളരെ പ്രയാസമാണ്. ഇത് എനിക്ക് വളരെ വൈകാരികമായ നിമിഷമായിരുന്നു. ഈ കിരീടം നേടുന്നതിനായി ഒരുപാട് ആഗ്രഹിച്ചു. ഒടുവിൽ അതു സാധിച്ചതിൽ സന്തോഷമുണ്ട്."- രോഹിത് പറഞ്ഞു.

കോലിയുടെ വാക്കുകൾ… "ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് നേടാൻ ആഗ്രഹിച്ചിരുന്നു. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ഈ ലോകകപ്പിൽ എനിക്ക് റൺസൊന്നും നേടാൻ സാധിച്ചിരുന്നില്ല. ഇതെല്ലാവർക്കും സംഭവിക്കുന്നതാണ്. അപ്പോഴാണ് ഇത്തരത്തിൽ ഒരു ഇന്നിംഗ്‌സ് കളിക്കാൻ സാധിക്കുന്നത്. ദൈവം മഹാനാണ്. ഈ കിരീടം ഉയർത്താൻ ഞങ്ങൾ ആഗ്രഹിച്ചു. അതിന് സാധിക്കുകയും ചെയ്‌. ഇനിഅടുത്ത തലമുറയ്ക്ക് അവസരം നൽകണം. അവരാണ് ഇനി മുന്നോട്ട് കൊണ്ടുപോവേണ്ടത്. ഒരു ഐസിസി ടൂർണമെന്റിൽ വിജയിക്കാനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. രോഹിത് ശർമയെ നോക്കൂ, അദ്ദേഹം ഒമ്പത് ടി20 ലോകകപ്പുകൾ കളിച്ചു. ഇത് എന്റെ ആറാമത്തെ ലോകകപ്പാണ്. രോഹിത് അത് അർഹിക്കുന്നു. വികാരങ്ങൾ പിടിച്ചുനിർത്തുന്നത് ബുദ്ധിമുട്ടാണ്. ഇതൊരു മഹത്തായ ദിവസമാണ്, ഞാൻ കടപ്പെട്ടിരിക്കും.” കോലി മത്സരശേഷം പറഞ്ഞു.

രോഹിത്തും കോലിയും ട്വൻ്റി20യിൽനിന്ന് കളമൊഴിഞ്ഞതോടെ വലിയൊരു തലമുറ മാറ്റത്തിനാണ് ഇന്ത്യൻ ടീം സാക്ഷ്യംവഹിക്കുന്നത്. ലോകകപ്പിനു തൊട്ടുപിന്നാലെ ആരംഭിക്കുന്ന സിംബാബ്വെ പര്യടനം ട്വന്റി20 ടീമിൽ വരുന്ന മാറ്റങ്ങളിലേക്ക് സൂചന നൽകുന്നതാണ്. ലോകകപ്പിനായി രണ്ടു വർഷം മുമ്പെങ്കിലും ഒരു ടീമിനെ വാർത്തെടുക്കേണ്ടതുണ്ട്. ഫൈനൽ മത്സരത്തിൽ തിളങ്ങിയ ഹാർദിക് പാണ്ഡ്യയാകും ഇനി ഇന്ത്യയുടെ സ്ഥിരം ട്വന്റി20 ക്യാപ്റ്റനാകാൻ സാധ്യത.

Tags :
featuredSports
Advertisement
Next Article