ശൈഖ് ഹസീന രാജ്യം വിട്ടതിനു പിന്നാലെ പിരിച്ചുവിട്ട മന്ത്രിസഭയിലെ അംഗങ്ങളും കൂട്ടമായി ബംഗ്ലദേശ് വിട്ടു
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെച്ചതിനു ശേഷം ശൈഖ് ഹസീന രാജ്യം വിട്ടതിനു പിന്നാലെ പിരിച്ചുവിട്ട മന്ത്രിസഭയിലെ അംഗങ്ങളും കൂട്ടമായി ബംഗ്ലദേശ് വിട്ടു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുഹീബുല്‍ ഹസന്‍ ചൗധരി, സഹകരണ മന്ത്രിയായിരുന്ന മുഹമ്മദ് തന്‍സുല്‍ ഇസ്‌ലാം, ധനമന്ത്രിയായിരുന്ന അബ്ദുല്‍ ഹസന്‍ മഹ്മൂദ് അലി, സ്‌പോര്‍ട്‌സ് മന്ത്രി നസമുല്‍ ഹസന്‍ പാപോന്‍, മേയര്‍മാര്‍, സുപ്രീംകോടതി ജഡ്ജിമാര്‍ എന്നിവരാണ് കൂട്ടമായി നാടുവിട്ടത്.
അതിനിടെ, രാജ്യം വിടാനൊരുങ്ങിയ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയായിരുന്ന ഹസന്‍ മഹ്മൂദിനെയും ഐ.ടി മന്ത്രി സുനൈദ് അഹ്മദ് പലകിനെയും സൈന്യം കസ്റ്റഡിയിലെടുത്തു. രാജ്യം വിടാനൊരുങ്ങുന്നതിനിടെയാണ് ധാക്ക വിമാനത്താവളത്തില്‍ വെച്ച് ഹസനെ വ്യോമയാന വിഭാഗം തടഞ്ഞുവെച്ചത്. പിന്നീട് സൈന്യത്തിന് കൈമാറുകയായിരുന്നു. ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇവര്‍ക്കൊപ്പം അവാമി ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ ഛാത്ര ലീഗിന്റെ രണ്ട് നേതാക്കളെയും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശൈഖ് ഹസീന രാജിവെച്ച് നാടുവിട്ടതോടെ, പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ 12ാം പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഹസീനയുടെ മുഖ്യഎതിരാളിയും പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി നേതാവുമായ ഖാലിദ സിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഉടന്‍ രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാന്‍ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് സമ്മതം അറിയിച്ചിട്ടുണ്ട്.
ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് അയവ് വന്നിട്ടില്ല. അവാമി ലീഗ് നേതാവിന്റെ നക്ഷത്ര ഹോട്ടല്‍ കത്തിച്ച് ജനക്കൂട്ടം 24 പേരെ ചുട്ടെരിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. ഭരണകക്ഷിയായ അവാമി ലീഗിന്റെ ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപക ആക്രമാണ് നടക്കുന്നത്. വാര്‍ത്തകളുണ്ട്. കോപാകുലരായ ജനക്കൂട്ടം ധാക്കയിലെ ബംഗബന്ധു അവന്യൂവിലുള്ള കേന്ദ്ര ഓഫിസ് ഉള്‍പ്പെടെ നിരവധി അവാമി ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വസതികളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹസീനയുടെ പലായനവാര്‍ത്ത പരന്നതോടെ, ധാക്കയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വീണ്ടും വ്യാപക അക്രമങ്ങള്‍ അരങ്ങേറി. ശൈഖ് ഹസീന സ്ഥാനം രാജിവെച്ച് പലായനം
ശൈഖ് ഹസീന രാജ്യം വിട്ടതിനു പിന്നാലെ പിരിച്ചുവിട്ട മന്ത്രിസഭയിലെ അംഗങ്ങളും കൂട്ടമായി ബംഗ്ലദേശ് വിട്ടു
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെച്ചതിനു ശേഷം ശൈഖ് ഹസീന രാജ്യം വിട്ടതിനു പിന്നാലെ പിരിച്ചുവിട്ട മന്ത്രിസഭയിലെ അംഗങ്ങളും കൂട്ടമായി ബംഗ്ലദേശ് വിട്ടു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുഹീബുല്‍ ഹസന്‍ ചൗധരി, സഹകരണ മന്ത്രിയായിരുന്ന മുഹമ്മദ് തന്‍സുല്‍ ഇസ്‌ലാം, ധനമന്ത്രിയായിരുന്ന അബ്ദുല്‍ ഹസന്‍ മഹ്മൂദ് അലി, സ്‌പോര്‍ട്‌സ് മന്ത്രി നസമുല്‍ ഹസന്‍ പാപോന്‍, മേയര്‍മാര്‍, സുപ്രീംകോടതി ജഡ്ജിമാര്‍ എന്നിവരാണ് കൂട്ടമായി നാടുവിട്ടത്.
അതിനിടെ, രാജ്യം വിടാനൊരുങ്ങിയ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയായിരുന്ന ഹസന്‍ മഹ്മൂദിനെയും ഐ.ടി മന്ത്രി സുനൈദ് അഹ്മദ് പലകിനെയും സൈന്യം കസ്റ്റഡിയിലെടുത്തു. രാജ്യം വിടാനൊരുങ്ങുന്നതിനിടെയാണ് ധാക്ക വിമാനത്താവളത്തില്‍ വെച്ച് ഹസനെ വ്യോമയാന വിഭാഗം തടഞ്ഞുവെച്ചത്. പിന്നീട് സൈന്യത്തിന് കൈമാറുകയായിരുന്നു. ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇവര്‍ക്കൊപ്പം അവാമി ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ ഛാത്ര ലീഗിന്റെ രണ്ട് നേതാക്കളെയും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശൈഖ് ഹസീന രാജിവെച്ച് നാടുവിട്ടതോടെ, പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ 12ാം പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഹസീനയുടെ മുഖ്യഎതിരാളിയും പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി നേതാവുമായ ഖാലിദ സിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഉടന്‍ രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാന്‍ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് സമ്മതം അറിയിച്ചിട്ടുണ്ട്.
ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് അയവ് വന്നിട്ടില്ല. അവാമി ലീഗ് നേതാവിന്റെ നക്ഷത്ര ഹോട്ടല്‍ കത്തിച്ച് ജനക്കൂട്ടം 24 പേരെ ചുട്ടെരിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. ഭരണകക്ഷിയായ അവാമി ലീഗിന്റെ ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപക ആക്രമാണ് നടക്കുന്നത്. വാര്‍ത്തകളുണ്ട്. കോപാകുലരായ ജനക്കൂട്ടം ധാക്കയിലെ ബംഗബന്ധു അവന്യൂവിലുള്ള കേന്ദ്ര ഓഫിസ് ഉള്‍പ്പെടെ നിരവധി അവാമി ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വസതികളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹസീനയുടെ പലായനവാര്‍ത്ത പരന്നതോടെ, ധാക്കയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വീണ്ടും വ്യാപക അക്രമങ്ങള്‍ അരങ്ങേറി. ശൈഖ് ഹസീന സ്ഥാനം രാജിവെച്ച് പലായനം ചെയ്തതിനെ തുടര്‍ന്ന് സൈന്യം ഭരണം ഏറ്റെടുത്തിരുന്നു.
ചെയ്തതിനെ തുടര്‍ന്ന് സൈന്യം ഭരണം ഏറ്റെടുത്തിരുന്നു.