For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

രാജ്യത്തെ ഇമ്മ്യൂണോ ഡയഗ്‌നോസ്റ്റിക് മേഖലയിൽ പുതിയ കുതിപ്പുമായി അഗാപ്പെ

06:59 PM Sep 11, 2024 IST | Online Desk
രാജ്യത്തെ ഇമ്മ്യൂണോ ഡയഗ്‌നോസ്റ്റിക് മേഖലയിൽ പുതിയ കുതിപ്പുമായി അഗാപ്പെ
Advertisement

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇൻ വിട്രോ ഡയഗ്‌നോസ്റ്റിക്‌സ് (ഐ.വി.ഡി) നിർമ്മാതാക്കളായ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ് കാക്കനാട് ഇൻഫോപാർക്കിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക ഉപകരണ നിർമാണ കേന്ദ്രം ആരംഭിക്കുന്നു. അഗാപ്പെയുടെ പട്ടിമറ്റത്തെ റീയേജൻ്റ് യൂണിറ്റിനും നെല്ലാടിലെ കിൻഫ്രയിലെ ആദ്യത്തെ ഉപകരണ നിർമ്മാണ യൂണിറ്റിനും ശേഷം വരുന്ന വിപുലീകരണമാണിത്. സപ്തംബർ 12 , വ്യാഴാഴ്ച വൈകുന്നേരം 3.30 മണിക്ക് കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ നടക്കുന്ന സോഫ്റ്റ് ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ, കയർ & നിയമ വകുപ്പ് മന്ത്രി പി. രാജീവും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

Advertisement

ലോകോത്തര ഉപകരണങ്ങളുടെ നിർമ്മാണത്തോടൊപ്പം പ്രാദേശികമായി അനവധി തൊഴിലവസരങ്ങൾ പുതിയ പദ്ധതി സൃഷ്ടിക്കുമെന്ന് അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സിൻ്റെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു. ക്ലിയ (CLEIA -Chemiluminescent Enzyme Immunoassay) സാങ്കേതികവിദ്യ ഉപയോഗിച്ച് ആദ്യത്തെഇൻ-വിട്രോ ബയോമാർക്കറുകൾ ഉത്പാദിപ്പിക്കുന്നതിന് കമ്പനി ജപ്പാനിലെ ഫുജിറെബിയോ ഹോൾഡിംഗ്സുസുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയും അഗാപ്പെ ഡയഗ്നോസ്റ്റിക്സ് പ്രത്യേക വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടെക്നോളജി ട്രാൻസ്ഫർ, കോൺട്രാക്ട് ഡെവലപ്മെൻ്റ് ആൻഡ് മാനുഫാക്ചറിംഗ് ഓർഗനൈസേഷൻ (സിഡിഎംഒ) കരാറുകളിലൂടെ, ഈ സഹകരണം കാട്രിഡ്ജ് അടിസ്ഥാനമാക്കിയുള്ള ക്ലിയ സംവിധാനങ്ങൾ തുടക്കം കുറിക്കുന്നതിലേക്ക് നയിച്ചു. ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, ചെലവ് കുറയ്ക്കുക, അത്യാവശ്യ ആരോഗ്യ സംരക്ഷണ സാങ്കേതിക വിദ്യകളിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള "മെയ്ക്ക് ഇൻ ഇന്ത്യ," "മേക്ക് ഇൻ കേരള ഫോർ ദ ഗ്ലോബ്" എന്നീ പദ്ധതികൾ ഡയഗ്നോസ്റ്റിക് മേഖലയിൽ നടത്തുന്ന സുപ്രധാന ചുവടുവെപ്പ് കൂടിയാണിത്. അൽഷിമേഴ്‌സ്, കാൻസർ, ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ ഡിസോർഡേഴ്സ് തുടങ്ങിയ ഗുരുതരമായ രോഗങ്ങളെ നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള വിപുലമായ ഡയഗ്നോസ്റ്റിക് ടൂളുകളുടെ വികസനത്തിൽ ക്ലിയ സാങ്കേതികവിദ്യ ഒരു സുപ്രധാന നാഴികക്കല്ലാണ്.

അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളുടെ നേരത്തെയുള്ള രോഗനിർണ്ണയം മരുന്നുകളിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും നാഡീ കോശങ്ങൾ നശിക്കുന്നത് ഗണ്യമായി കുറയ്ക്കാനുള്ള സാധ്യത നൽകുന്നുണ്ട്. രോഗത്തിൻ്റെ ആരംഭം വലിയ പരിധിയിൽ തടഞ്ഞു നിർത്താൻ ഇത് സഹായകരമാവും.ഇൻ-വിട്രോ ഡയഗ്‌നോസ്റ്റിക്‌സിൻ്റെ (IVD) മേഖലയിൽ, സ്‌ക്രീനിംഗ്, നേരത്തെയുള്ള കണ്ടെത്തൽ, രോഗത്തിൻ്റെ പുരോഗതി നിരീക്ഷിക്കൽ, വ്യക്തിഗത ചികിത്സകൾ എന്നിവയിൽ ക്ലിയ സാങ്കേതികവിദ്യ നിർണായക പങ്ക് വഹിക്കുന്നുണ്ട്. നേരത്തെയുള്ള കാൻസർ മാർക്കർ കണ്ടെത്തലിലൂടെ ഇതുവഴി അതിജീവന നിരക്ക് വളരെയധികം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് തോമസ് ജോൺ പറഞ്ഞു.ഫുജിറെബിയോ മാനുഫാക്ചറിംഗ് ഡിവിഷൻ മേധാവിയും വൈസ് പ്രസിഡൻ്റുമായ തദാഷി നിനോമിയ; ഫുജിറെബിയോ ഗ്ലോബൽ ബിസിനസ്സ് മേധാവിയും വൈസ് പ്രസിഡൻ്റുമായ നയോട്ടാക ഹോൺസാവ; അഗാപ്പെ ചെയർമാൻ ജോസഫ് ജോൺ; അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ; അഗാപ്പെ ചീഫ് ടെക്നിക്കൽ ഓഫീസർ ഭാസ്കർ റാവു മല്ലാടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Tags :
Author Image

Online Desk

View all posts

Advertisement

.