Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാർഷിക ഡേറ്റ ഇനി വിരൽത്തുമ്പിൽ :പുതിയ ഏകീകൃത വിവരജാലകം

11:32 PM Jan 07, 2024 IST | Veekshanam
Advertisement

നിർമ്മിതബുദ്ധിയും, ബിഗ് ഡേറ്റയും, മെഷീൻ ലേണിങ്ങുമൊക്കെ അരങ്ങുവാഴുന്ന കാലത്ത് കൃഷിയും ഇനി ഡേറ്റാ സ്മാർട്ടാകും. രാജ്യത്തെ കൃഷിയെ സംബന്ധിച്ച ഏകീകൃതവും സമ്പൂർണ്ണവും ആധികാരികവുമായ സ്ഥിതിവിവരകണക്കുകൾ നൽകാൻ www.upag.gov.in എന്ന വെബ് പോർട്ടലിന് സെപ്റ്റംബർ 15-ന് തുടക്കമായിരിക്കുന്നു. കേന്ദ്ര കാർഷിക കർഷകക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിലാണ് വെബ് പോർട്ടൽ ആരംഭിച്ചത്. കാർഷികമേഖലയെ സംബന്ധിച്ച ഡേറ്റ മാനേജ്മെൻ്റ് വിപ്ലവത്തിലേയ്ക്കുള്ള കാൽവെയ്പ്പായിട്ടാണ് ഈ വെബ് പോർട്ടലിനെ വിശേഷിപ്പിക്കുന്നത്.ഏറ്റവും ആധികാരികവും കൃത്യവുമായ കണക്കുകൾ ആവശ്യക്കാർക്ക് നൽകാൻ ഈ പോർട്ടലിന് കഴിയും. കാലത്തിനും സമയത്തിനും ചേരുന്ന കാർഷിക നയരൂപീകരണത്തിനും ഭരണനിർവഹണത്തിനും ഡാറ്റ മാനേജ്മെൻ്റ് കൃത്യമാർന്നതും മെച്ചപ്പെട്ടതുമാകണമെന്ന തിരിച്ചറിവാണ് വിവരങ്ങളുടെ ഈ ഏകീകൃതവാതിൽ തുറക്കാൻ പ്രേരണയായതെന്ന് കരുതാം. കാർഷിക മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് പ്രത്യേകിച്ച് നയരൂപീകരണം, വിപണനം തുടങ്ങിയ വിഷയങ്ങളിൽ താത്പര്യമുള്ളവർക്ക് ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിലൊന്ന് കൃത്യസമയത്തു ലഭിക്കുന്നതും ആധികാരികവുമായ സ്ഥിതിവിവരങ്ങളാണ്. കൃത്യമായ ഡേറ്റയാണ് വർത്തമാനകാലത്ത് സർവമേഖലകളിലും ഉപയോഗിക്കപ്പെടുന്ന അമൂല്യമൂലധനത്തിലൊന്ന്. കാർഷികമേഖലയിൽ ഉചിതവും ഫലപ്രദവുമായ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്ഥിതി വിവരക്കണക്കുകൾ സുപ്രധാനമാകുന്നു. ഡേറ്റ എത്രമാത്രം കൃത്യമാകുന്നുവോ നയതീരുമാനങ്ങളും അത്രമാത്രം സുസ്ഥിരവും സുതാര്യവും കാര്യമാത്ര പ്രസക്തവുമായിരിക്കും. ഡേറ്റയിൽ നിക്ഷേപിക്കുന്ന ഒരു ഡോളർ, 32 ഡോളറിൻ്റെ ഫലമുണ്ടാക്കുമെന്നാണ് ഗവേഷണഫലങ്ങൾ പറയുന്നത്. അതിനാൽ പോർട്ടലിലെ വിവരങ്ങൾ വസ്തുനിഷ്ഠമായിരിക്കണമെന്നതിലാണ് പ്രധാനമായും ശ്രദ്ധ ചെലുത്തുന്നത്.പല സ്ഥലത്തായി ചിതറിക്കിടക്കുന്ന വിവരങ്ങളെ ക്രോഡീകരിച്ച് ഓരോ വിളയുടെയും ഉത്പാദനം,വ്യാപാരം, വില എന്നിവ സംബസിച്ച സമഗ്രമായ ചിത്രം ലഭ്യമാക്കുക എന്ന വലിയ കർത്തവ്യമാണ് പോർട്ടൽ ഏറ്റെടുത്തിരിക്കുന്നത്. സ്ഥിതിവിവരങ്ങൾ നിരീക്ഷണവിശകലനങ്ങൾക്ക് ആവശ്യമായ സമയവും അധ്വാനവും ലഘുകരിക്കുന്ന വിധം വിവര സ്രോതസ്സുകളുമായി തത്സമയം ബന്ധം പുലർത്താൻ കഴിയുകയെന്ന വെല്ലുവിളി പോർട്ടൽ പരിഹരിക്കേണ്ടതുണ്ട്.

Advertisement

Advertisement
Next Article