Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാർഷിക സർവകലാശാല വി.സി നിയമനം;
ജനറൽ കൗൺസിൽ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു

06:49 PM Feb 09, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ഗവർണറുടെ നിർദ്ദേശ പ്രകാരം കാർഷിക സർവ്വകലാശാലയുടെ താൽക്കാലിക വൈസ് ചാൻസർ  ഡോ: ബി. അശോക്  തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ജനറൽ കൗൺസിൽ യോഗം യൂണിവേഴ്സിറ്റി പ്രതിനിധിയെ നിശ്ചയിക്കാതെ പിരിഞ്ഞു. ഈമാസം 13ന് വീണ്ടും നോട്ടീസ് നൽകി സ്പെഷ്യൽ കൗൺസിൽ യോഗം ചേരുമെന്ന് വി.സി യോഗത്തെ അറിയിച്ചു. എൽഡിഎഫ് പ്രതിനിധികൾ വിട്ടു നിന്നു.  20 ഔദ്യോഗിക അംഗങ്ങളും 15 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടെ 52 പേരുള്ള കൗൺസിലിന്റെ കോറം 10 ആണ്. സിപിഎമ്മിന്റെയും സിപിഐയുടെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ മുഴുവനും മുൻ നിശ്ചയപ്രകാരം വിട്ടുനിൽക്കുകയായിരുന്നു. കോൺഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട നാല് പ്രതിനിധികളും ചില ഔദ്യോഗിക അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഗവർണറുടെ പ്രതിനിധികളെ ഇതേവരെ നാമനിർദ്ദേശം ചെയ്തിട്ടില്ല. യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺലൈനായി പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ബി അശോക് വി.സിയുടെ താൽക്കാലിക ചുമതലയിൽ തുടരുകയാണ്.  നിയമസഭാ പാസാക്കിയ യൂണിവേഴ്സിറ്റി നിയമഭേദഗതി അവഗണിച്ച് നിലവിലെ നിയമം അനുസരിച്ച് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്ന നടപടിയെയാണ് എൽഡിഎഫ് എതിർക്കുന്നത്.
യോഗത്തിൽ പങ്കെടുക്കാൻ അസൗകര്യമുള്ളതായി ചില കൗൺസിൽ അംഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം എടുക്കുന്നത് 13ലേക്ക് മാറ്റിയതെന്നാണ് വിസി യോഗത്തെ അറിയിച്ചത്. എന്നാൽ കോൺഗ്രസ്‌ അംഗങ്ങൾ യോഗം ചേർന്ന ശേഷം തീരുമാനമെടുക്കാതെ വീണ്ടും വിളിച്ചു ചേർക്കുമെന്ന വിസിയുടെ റൂളിങ് നിയമ വിരുദ്ധമാണെന്ന് അഭിപ്രായപെട്ടു. എന്നിട്ടും അദ്ദേഹം വഴങ്ങിയില്ല. പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം വൈസ് ചാൻസലർക്കാണ്. ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് വി.സി തീരുമാനം എടുക്കുന്നത് മാറ്റിവച്ചതെന്ന് കോൺഗ്രസ്‌ അംഗങ്ങൾ ആരോപിച്ചു. ഈ മാസം 16ന് കേരള  സർവ്വകലാശാലയിലും,
17 ന് കുസാറ്റിലും സെർച്ച് കമ്മിറ്റി പ്രതിനിധിയുടെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുണ്ട്.  കേരളയിൽ യോഗം നേരിട്ട് നടത്തുന്നതിനോടൊപ്പം ഓൺലൈനായും പങ്കെടുക്കാൻ അവസരം ഉണ്ടാക്കണമെന്ന് അംഗങ്ങൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Advertisement

Tags :
kerala
Advertisement
Next Article