Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്; ഇന്ന് ദോഹയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി

01:42 PM Aug 17, 2024 IST | Online Desk
Advertisement

ഖത്തര്‍ ഉൾപ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരികെയുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ വൈകുന്നതും റദ്ദാക്കുന്നതും പതിവാകുന്നു. ഇന്നലെ രാവിലെ കോഴിക്കോടുനിന്ന് ദോഹയിലേക്കുള്ള എക്‌സ്പ്രസ്സ് വിമാനം ഏറെ വൈകിയാണ് പുറപ്പെട്ടത്.

Advertisement

അത് മാത്രമല്ല ഇന്ന് രാത്രി 10 ന് ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് പോകേണ്ട വിമാനം റദ്ദാക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. പകരം നാളെ,(ഞായര്‍) ഉച്ചയ്ക്ക് 1.15ന് മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ എന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിൽ നിന്നും യാത്രക്കാര്‍ക്ക് ലഭിച്ച അറിയിപ്പ്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഈ നടപടികൾ മൂലം അവധികഴിഞ്ഞ് നാട്ടിൽ നിന്ന് ഗൾഫിലേക്കും ഓണാവധിക്കായി നാട്ടിലേക്ക് എത്തുന്നവർക്കും തിരിച്ചടിയാവുകയാണ്.

Tags :
keralanews
Advertisement
Next Article