For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഷ്ടപരിഹാരം നല്‍കണം

10:51 AM May 27, 2024 IST | Online Desk
എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഷ്ടപരിഹാരം നല്‍കണം
Advertisement

തിരുവനന്തപുരം: മസ്‌കറ്റില്‍ മരിച്ച നമ്പി രാജേഷിന്റെ ഭാര്യ അമൃതയും അച്ഛനും ബന്ധുക്കളും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം നല്‍കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഷ്ടപരിഹാരം നല്‍കണമെന്നതാണ് പ്രധാന ആവശ്യം.രാജേഷിന്റെ മരണത്തോടെ കുടുംബം അനാഥമായ അവസ്ഥയിലാണെന്ന് ഇവര്‍ പറഞ്ഞു. അമൃതയ്ക്ക് സ്ഥിരവരുമാനമാനമുള്ള ജോലിയില്ല.നഷ്ടപരിഹാരം വാങ്ങുന്നതില്‍ ഉള്‍പ്പെടെ ഇടപെടല്‍ നടത്താമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി. സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെ മുന്നിലും ഈ വിഷയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisement

കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മസ്‌കത്തില്‍ മരിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഉറ്റവരെ ഒരുനോക്കുകാണാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഭാര്യ അമൃതയും മക്കളും മസ്‌കത്തിലേക്ക് തിരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും സമരംമൂലം യാത്ര മുടങ്ങുകയായിരുന്നു.

Author Image

Online Desk

View all posts

Advertisement

.