For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വിമാനത്താവളങ്ങളിലെ ക്യൂ ഒഴിവാക്കാൻ ‘എക്സ്പ്രസ് എഹെഡ്’ സേവനങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്

07:35 PM Jul 03, 2023 IST | Veekshanam
വിമാനത്താവളങ്ങളിലെ ക്യൂ ഒഴിവാക്കാൻ ‘എക്സ്പ്രസ് എഹെഡ്’ സേവനങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്
Advertisement
Advertisement

കൊച്ചി: കേരളത്തിൽ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ സർവീസുകള്‍ നടത്തുന്ന എയർലൈനായ എയർ ഇന്ത്യ എക്‌സ്‌പ്രസ് യാത്രക്കാർക്കായി 'എക്‌സ്പ്രസ് എഹെഡ്' എന്ന പേരിലുള്ള മുൻഗണനാ സേവനങ്ങൾ തുടങ്ങുന്നു. ഇനി മുതല്‍ ചെറിയ തുക അടക്കുന്നവർക്ക് ചെക്ക്-ഇൻ കൗണ്ടറിന് മുൻപിലെ ക്യൂ നില്‍ക്കലും ബാഗേജിനായള്ള കാത്ത്നിൽപും ഒഴിവാക്കാം.

ചെക്ക്-ഇൻ മുതൽ ലാൻഡിംഗ് വരെ തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുന്ന സമഗ്രമായ മുൻഗണനാ സേവനങ്ങളും ആനുകൂല്യങ്ങളും അടങ്ങുന്നതാണ് 'എക്‌സ്പ്രസ് എഹെഡ്'. 'എക്‌സ്പ്രസ് എഹെഡ്' യാത്രക്കാർക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക ചെക്ക്-ഇൻ കൗണ്ടറുകളുണ്ടാകും. അവർക്ക് ബോർഡിംഗിലും അവരുടെ ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നതിലും മുൻഗണന ലഭിക്കും. കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ അവരുടെ ബാഗേജുകള്‍ ആദ്യം ലഭിക്കുകയും ചെയ്യും.

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ അന്താരാഷ്ട്ര വിമാന സർവീസുകളില്‍ യാത്ര ചെയ്യുന്നവർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്ന് 'എക്സ്പ്രസ് എഹെഡ്' സേവനങ്ങൾ വാങ്ങാന്‍ കഴിയും. കൗണ്ടർ അടയ്ക്കുന്ന സമയം വരെ എയർപോർട്ട് ചെക്ക്-ഇൻ കൗണ്ടറില്‍ നിന്ന് 'എക്സ്പ്രസ് എഹെഡ്' സേവനങ്ങൾ വാങ്ങാനാകും. അന്താരാഷ്‌ട്ര ഫ്ലൈറ്റുകളിൽ 'എക്‌സ്‌പ്രസ് എഹെഡ്' ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയർ ഇന്ത്യ എക്‌സ്പ്രസ് ഉടൻ ലഭ്യമാക്കും.

ആഭ്യന്തര യാത്രയ്ക്കായി, എയർ ഇന്ത്യ ഗ്രൂപ്പ് എയർലൈനായ എയർ ഏഷ്യ ഇന്ത്യയിൽ യാത്ര ചെയ്യുന്ന അതിഥികൾക്ക് മൊബൈൽ അപ്ലിക്കേഷനിലോ ഏകീകൃത എയർലൈൻ വെബ്സൈറ്റായ airindiaexpress.com ലോ 'എക്സ്പ്രസ് എഹെഡ്' സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനാകും. കൂടാതെ എല്ലാ ആഭ്യന്തര വിമാനത്താവളങ്ങളിലും 'എക്സ്പ്രസ് എഹെഡ്' സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

‘ഗൊർമേർ’ ബ്രാൻഡിന് കീഴിൽ നവീകരിച്ച ഇൻ-ഫ്ലൈറ്റ് ഡൈനിംഗ് മെനു ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് എയർലൈൻ 'എക്സ്പ്രസ് എഹെഡ്' സേവനങ്ങള്‍ അവതരിപ്പിക്കുന്നത്. ആഭ്യന്തരവും അന്തർദേശീയവുമായ അതിഥികള്‍ക്കായി ചൂടുള്ള ഭക്ഷണം, ലൈറ്റ് ബൈറ്റ്സ്, സീസണൽ പഴങ്ങൾ, ഫ്യൂഷൻ ഡെസേർട്ട് തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് ‘ഗൊർമേർ’ ഇൻ-ഫ്ലൈറ്റ് ഡൈനിംഗ് മെനു വാഗ്ദാനം ചെയ്യുന്നത്.

Tags :
Author Image

Veekshanam

View all posts

Advertisement

.