Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement


ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കടുത്ത നിയന്ത്രണങ്ങൾ, സ്കൂളുകൾക്ക് അവധി

09:16 AM Nov 03, 2023 IST | Veekshanam
Advertisement

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിന് പിന്നാലെ ഡൽഹിയിലും സമീപം പ്രദേശങ്ങളിലും  പുകമഞ്ഞു രൂക്ഷം. ഇതിനുപിന്നാലെ  വായു ഗുണ നിലവാരം മോശം അവസ്ഥയിലെത്തിയതോടെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ വായു നിലവാര സൂചിക വ്യാഴാഴ്ച വൈകിട്ടോടെ 402 ലെത്തിയിരിക്കുകയാണ്. ഇന്നും നാളെയും പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. അവശ്യവിഭാഗത്തില്‍പ്പെടാത്ത പൊളിക്കല്‍-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാജ്യ സുരക്ഷ, റെയില്‍വേ, മെട്രോ, പൊതുജനാരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല.  ഡല്‍ഹി നോയിഡ എന്നിവിടങ്ങളിലും പുക മഞ്ഞ് രൂക്ഷമാണ്. തൊണ്ടയെരിച്ചിലും കണ്ണെരിച്ചിലും പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങളും പലര്‍ക്കും അനുഭവപ്പെടുന്നുണ്ട്. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്.

Advertisement

Tags :
featured
Advertisement
Next Article