Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വായു മലിനീകരണം; ഡൽഹിയിൽ സർക്കാർ ജീവനക്കാകർക്ക് വർക്ക്‌ ഫ്രം ഹോം

10:54 AM Nov 20, 2024 IST | Online Desk
Advertisement

ഡൽഹി: വായു മലിനീകരണം വർധിച്ചതോടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഡൽഹി സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാകർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചു. 50% ജീവനക്കാർക്കാണ് വർക്ക്‌ ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Advertisement

വായു ഗുണനിലവാര നിരക്ക് സിവിയർ പ്ലസ് വിഭാഗത്തിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. 488 ആണ് ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെ വായുഗുണ നിലവാര നിരക്ക്. കടുത്ത പുകമഞ്ഞും തുടരുകയാണ്. മലിനീകരണം കൊണ്ട് ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കായി പ്രത്യേക സംഘത്തെ രൂപീകരിക്കാൻ ഡൽഹിയിലെ ആശുപത്രികൾക്ക് സർക്കാർ നിർദ്ദേശം നൽകി. ഇത്തരം രോഗാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്ന ആളുകളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് നടപടി.

Tags :
national
Advertisement
Next Article