For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അജ്‌പക് ചികിത്സാ സഹായം നൽകി.

അജ്‌പക് ചികിത്സാ സഹായം നൽകി
Advertisement

കുവൈറ്റ് സിറ്റി : സെറിബ്രൽ പാൾസി കാരണം 90% വൈകല്യത്തോട് കൂടി ജനിച്ച ആലപ്പുഴ, ചേർത്തല സ്വദേശി പ്രതീഷിന്റെയും സുനീഷയുടെയും 17 വയസുള്ള മകൻ അഭിജിത് എന്ന കുട്ടിയുടെ ചികിത്സക്കായുള്ളഭാരിച്ച തുക തുടർ ചികിത്സക്ക് ആവശ്യമായി വരുന്ന വിവരം ചേർത്തല മുനിസിപ്പൽ കൗൺസിലർ ശ്രീ ജോസഫ് വര്ഗീസ് (ബാബു )ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ .അജ്‌പക് ഏർപ്പെടുത്തിയ ധനസഹായം ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് അഭിജിത്തിന്റെ കുടുംബത്തിന് കൈമാറി.

Advertisement

അജ്‌പക് മുൻ. മംഗഫ് കൺവീനർ വിനോദ് അധ്യക്ഷനായ യോഗത്തിൽ വനിതാ വേദി വൈസ് ചെയർപേഴ്സൺ ലിസൻ ബാബു മന്ത്രിയെ സ്വീകരിച്ചു. അജ്‌പക് വൈസ് പ്രസിഡന്റ് ബാബു തലവടി , ചേർത്തല മുനിസിപ്പൽ കൗൺസിലർ ശ്രീ ജോസഫ് വര്ഗീസ് , സെക്രട്ടറി അജി ഈപ്പൻ , മുൻ അംഗം നിസാർ കുന്നപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു മുൻ അംഗങ്ങളായ സാബു എം പീറ്റർ സ്വാഗതവും സഞ്ചു പരുമല നന്ദിയും രേഖപ്പെടുത്തി.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.