Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അജപാക്ക് ട്രാവൻകൂർ നെടുമുടി വേണു മെമ്മോറിയൽ ട്രോഫി ബാഡ്മിൻറൺ ടൂർണമെന്റ് ആവേശകരമായി അവസാനിച്ചു.

09:54 PM Dec 25, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻറെ നേതൃത്വത്തിൽ ഒക്ടോബർ 14 ,15 ദിവസങ്ങളിലായി
ഐസ്മാഷ് ബാഡ്മിൻറൺ കോർട്ടിൽ വച്ച് നടന്നഅജ് പാക്ക് ട്രാവൻകൂർ ട്രോഫി മത്സരങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി. പ്രസിഡൻറ് ബിനോയ് ചന്ദ്രൻറെ നേതൃത്വത്തിൽ നെടുമുടി വേണു മെമ്മോറിയൽ എവറോളിംഗ് റോളിംഗ് ട്രോഫി വിജയികൾക്ക് സമ്മാനിച്ചു. ലോവർ ഇന്റർമിഡിയറ്റ് വിഭാഗംആവേശകരമായ മത്സരത്തിൽ ജറൈസ് - വിനീഷ് സഖ്യം വിജയികളായി. അനീഷും & ഫൈസലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹയർ ഇന്റർമിഡിയറ്റ് വിഭാഗത്തിൽ ഷിബു മലയിലും ജോയലും വിജയികളായപ്പോൾ ഫിനോ മാത്യു, വിഷ്ണുചന്ദ്രൻ സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി. എബോവ് 85 വിഭാഗത്തിൽ സഞ്ജീവ് - നൂറോഹിം സഖ്യം വിജയികളായപ്പോൾ രാജകുമാർ - സലിം രണ്ടാം സഖ്യം സ്ഥാനം കരസ്ഥമാക്കി. അഡ്വാൻസ് വിഭാഗത്തിൽ അജയും അഖിലും വിജയികളായപ്പോൾ ജോളി - ടോണി സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Advertisement

ആദ്യമായി സംഘടിപ്പിച്ച ലില്ലിയമ്മ അലക്സാണ്ടർ കുന്നിൽ വലിയവീട് എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വുമൻസ്18 വിഭാഗത്തിൽ മഞ്ജു ഉണ്ണികൃഷ്ണൻ - സൈറ മജീദ് സഖ്യം വിജയികളായി. സ്നേഹാ വർഗീസ് - സജിനി രാജൻ സഖ്യമാണ് രണ്ടാം സ്ഥാനം നേടിയത്. അജപാക്ക് ട്രാവൻകൂർ ട്രോഫിക്കായി ഇൻട്രാ ആലപ്പുഴ ടീമുകൾ മത്സരിച്ചപ്പോൾ അനൈ കുമാർ - വരുൺ ജോസി സഖ്യം വിജയികളായി. ചേതൻ ശർമ - അരവിന്ദ് സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് സംഘടനാ ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിവിൽ ജോൺ ചമ്പക്കുളം, ട്രഷറർ കുര്യൻ തോമസ്, സ്പോർട്സ് വിങ് ജനറൽ സെക്രട്ടറി ലിബു പായിപ്പാടൻ, പ്രോഗ്രാം കൺവീനർ മനോജ് പരിമണം, വൈസ് പ്രസിഡൻറ് അബ്ദുൽ റഹീം പുഞ്ചിരി, അഡ്വൈസറി ബോർഡ് അംഗം മാത്യു ചെന്നിത്തല, രാഹുൽദേവ്, ജോയിൻറ് ട്രഷറർ സുരേഷ് ചെന്നിത്തല, വനിതാവേദി കൺവീനർ സുനിതാ രവി, സെക്രട്ടറി സാം ആൻറണി, എക്സിക്യൂട്ടീവ് അംഗങ്ങളായ സുമേഷ് കൃഷ്ണൻ, സുരേഷ് ചേർത്തല, അനയ് കുമാര്‍, ലിനോജ് വർഗീസ്, സിഞ്ചു ഫ്രാൻസിസ്, ഫിനോ മാത്യു പള്ളിപ്പാട്, ജോൺ തോമസ്എന്നിവർ ട്രോഫികൾ വിജയികൾക്ക് സമ്മാനിച്ചു. വനിതാ ചെയർപേഴ്സൺ ഹനാൻസ് ഷാൻ, ജനറൽ സെക്രട്ടറി സുചിത്ര സജി, സെക്രട്ടറി ഹരി പത്തിയൂർ, എക്സിക്യൂട്ടീവ് അംഗം ഷാൻ, ജ്യോതിസ്, ടൂർണമെന്റ് കോഡിനേറ്റർമാരായ പ്രകാശ് മുട്ടേൽ, ജ്യോതിരാജ്, തോമസ് കുന്നിൽ, ചേതൻ ശർമ, അജോ അടൂർ, ജിജി, എന്നിവർ നേതൃത്വം നൽകി.

Advertisement
Next Article