Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അൽ ഹസ ഒ ഐ സി സി കോൺഗ്രസ് സ്ഥാപകദിനാഘോഷം സംഘടിപ്പിക്കുന്നു.

02:11 PM Dec 06, 2023 IST | ലേഖകന്‍
Advertisement

അൽഹസ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 139ാമത് സ്ഥാപക ദിനം ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) അൽ ഹസ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി യോഗം തീരുമാനിച്ചു.
കൃസ്ത്മസ്, ന്യൂഇയർ, കോൺഗ്രസ് സ്ഥാപക ദിനം എന്നീ ആഘോഷങ്ങൾ ആരവം'23 എന്ന പേരിലാണ് ഡിസംബർ 29 ന് അൽ ഹസ ഒ ഐ സി സി സംഘടിപ്പിക്കുന്നത്. അൽ ഹസ്സയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, സംഗീത വിരുന്ന്, കൃസ്ത്മസ് കരോൾ, കെ പി സി സി വൈസ് പ്രസിഡൻ്റ് വി ടി ബൽറാം വിശിഷ്ടാധിഥിയായി പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം എന്നിവ ഉണ്ടായിരിക്കുന്നതാണെന്നു് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി ഫൈസൽ വാച്ചാക്കൽ ചെയർമാനും, ഉമർ കോട്ടയിൽ കൺവീനറുമായി 101 അംഗ സ്വാഗത സംഘം കമ്മറ്റിയും രൂപീകരിച്ചു.
പ്രസാദ് കരുനാഗപ്പള്ളി, എം ബി ഷാജു എന്നിവർ മുഖ്യ രക്ഷാധികാരികളും, ഷിജോമോൻ വർഗ്ഗീസ് സ്വാഗത സംഘം കമ്മറ്റി ട്രഷററുമാണു്.നവാസ് കൊല്ലം (പ്രോഗ്രാം), ശാഫി കൂദിർ (റിസപ്ഷൻ), അർശദ് ദേശമംഗലം ( പബ്ലിസിറ്റി), ഷിബു സുകുമാരൻ (ഫുഡ്), റഷീദ് വരവൂർ (സോഷ്യൽ മീഡിയ), നിസാം വടക്കേകോണം (ലൈറ്റ് & സൗണ്ട് ),കെ പി നൗഷാദ് ( വളണ്ടിയർ വിംഗ്) എന്നിവരാണ് മറ്റു സബ് കമ്മറ്റി കൺവീനർമാർ.
ശാഫി കുദിർ, റഫീഖ് വയനാട്, നവാസ് കൊല്ലം, ഷമീർ പനങ്ങാടൻ, ലിജു വർഗ്ഗീസ്, പ്രസാദ് കരുനാഗപ്പള്ളി, ഷാനി ഓമശ്ശേരി, അഫ്സൽ മേലേതിൽ, നിസാം വടക്കേകോണം, മൊയ്തു അടാടിയിൽ,ഷിബു സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
ഉമർ കോട്ടയിൽ സ്വാഗതവും, ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.
റീഹാന നിസാം, സബീന അഷ്റഫ്, മഞ്ജു നൗഷാദ്, ജ്വിൻ്റിമോൾ പി പി, അനിരുദ്ദൻ, സബാസ്റ്റ്യൻ വി പി, അനീഷ് സനയ്യ, ദിവാകരൻ കാഞ്ഞങ്ങാട്, കെ അബ്ദുൽ സലീം, അഫ്സൽ അഷ്റഫ് , റുക്സാന റഷീദ്, സെബി ഫൈസൽ, അഫ്സാന അഷ്റഫ് , ജസ്നി ടീച്ചർ, ശ്രീമുരുഗൻ, ബിനു ഡാനിയേൽ, സുമീർ അൽ മൂസ, നൗഷാദ് കൊല്ലം, മുരളീധരൻ പിള്ള, ഷിബു മുസ്തഫ,ഷമീർ പാറക്കൽ, രമണൻ കായംകുളം സഫീർ കല്ലറ, നവാസ് അൽനജ, ശിഹാബ്സലഹിയ്യ, എന്നിവർ നേതൃത്വം നല്കി.

Advertisement

Advertisement
Next Article