കരുനാഗപ്പള്ളിയിൽ അൽ -മുക്താദിർ ഗോൾഡ് ആൻഡ് ഡയമണ്ട് മാനുഫാക്ച്ചറിങ് ആൻഡ് ഹോൾസെയിൽ ജ്വലറി തുറന്നു
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ പുതുതായി തുടങ്ങിയ അൽ -മുക്താദിർ ഗോൾഡ് ആൻഡ് ഡയമണ്ട് മാനുഫാക്ച്ചറിങ് ആൻഡ് ഹോൾസെയിൽ ജ്വലറിയുടെ ഉദ്ഘാടനം സ്ഥാപകനും സിഇഒയുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം നിർവ്വഹിച്ചു. സ്വർണബിസിനിസ്സിൽ കള്ളം പാടില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സ്വർണ ബിസിനസ് ഉപയോക്താക്കളുടെ വിശ്വാസം നേടുന്നതിനൊപ്പം ദൈവത്തോടു കടപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഓൾ ഇന്ത്യ മില്ലി കൗൺസിൽ ജനറൽ സെക്രട്ടറി മൗലാനാ സെയ്യദ് മുസ്തഫാ റീഫയി പുതിയ ഷോറൂമിലേക്കുള്ള നാട മുറിച്ചു. സി ആ ർ മഹേഷ് എം എൽ എ ആലപ്പുഴ എം പി എ എം ആരിഫ്, ദുബായ് മേജർ ഓഫ് പോലീസ് ഉമർ മുഹമ്മദ് സുബൈർ മുഹമ്മദ് അൽ മാർസൂ
ക്, തിരുവന്തപുരം ചാല പള്ളി ഇമാം അബ്‌ദുൾ ഷുക്കൂർ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഭാഗ്യവധുവിനു വിവാഹ
സ്വർണ്ണാഭരണം സമ്മാനിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ചു വൻ ജനാവലിയാണ് അൽ -മുക്തദിർ ഷോറൂമിനു മുന്നിൽ തടിച്ചു കൂടിയത്.