ആലപ്പുഴയില്‍ പോലീസിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസ്; പ്രതികളെ വെറുതെവിട്ടു
ആലപ്പുഴ: ഉത്സവസ്ഥലത്ത് മാരകായുധങ്ങളുമായി പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ 18 പ്രതികളെ ആലപ്പുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി വെറുതെവിട്ടു.ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ് സംഘത്തെ മാരയാധുങ്ങള്‍ കാട്ടി തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്ന കേസിലാണ് പ്രതികളെ വെറുതെവിട്ടത്.
2008ലാണ് കേസിനാസ്പദമായ സംഭവം.മൂന്ന് പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.ഗുരുതര പരിക്കേറ്റ പോലീസുകാരന്‍ മൂന്നാഴ്ച എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.പ്രതികള്‍ക്കെതിരെയുള്ള കുറ്റാരോപണം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപെട്ടുവെന്ന് കണ്ടെത്തിയാണ് കുറ്റാരോപിതരെ വെറുതെവിട്ടത്.പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ പി.റോയ്, ബി.ശിവദാസ്, ജി. പ്രിയദര്‍ശന്‍ തമ്പി, പി.പി. ബൈജു, വി. ദീപക് എന്നിവര്‍ ഹാജരായി.