ആലപ്പുഴയിൽ ഒരു വയസുകാരന് ക്രൂരമര്‍ദ്ദനം
03:48 PM Jun 08, 2024 IST
|
Veekshanam
Advertisement
ആലപ്പുഴ: ആലപ്പുഴയിൽ ഒരു വയസുകാരന് ക്രൂരമര്‍ദ്ദനം. മാന്നാറില്‍ അമ്മയാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.മര്‍ദ്ദന ദൃശ്യങ്ങള്‍ യുവതി തന്നെ മൊബൈലില്‍ പകര്‍ത്തി ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന് അയച്ചുകൊടുക്കുകയായിരുന്നു. കുന്നത്തൂര്‍ സ്വദേശിയായ യുവതിയെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisement
Next Article