For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആലപ്പുഴ ഗവ. ഫാർമസി കോളജിന് അംഗീകാരം പുനഃസ്ഥാപിക്കണം: കെ.സി. വേണുഗോപാൽ എംപി

08:32 PM Jul 09, 2024 IST | Veekshanam
ആലപ്പുഴ ഗവ  ഫാർമസി കോളജിന് അംഗീകാരം പുനഃസ്ഥാപിക്കണം  കെ സി  വേണുഗോപാൽ എംപി
Advertisement

ആലപ്പുഴ ഗവൺമെന്‍റ് ഫാർമസി കോളജിന് ആരോഗ്യ സർവകലാ ശാലയുടെയും ഫാർമസി കൗൺസിലിന്‍റെയും അംഗീകാരം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ എംപി ആരോഗ്യവകുപ്പിന്റെ ചുമതലയുള്ളഅഡീഷണൽ ചീഫ്സെക്രട്ടറിയോടും മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറോടും ഫോണിൽ സംസാരിച്ചു.അംഗീകാരം നഷ്ടമായ സാഹചര്യം ദൗർഭാഗ്യകരമാണ്.ഇരുനൂറ് വിദ്യാർത്ഥികളാണ് ആലപ്പുഴയിലെ ഗവ. ഫാർമസി കോളജിൽ പഠിക്കുന്നത്. കോളേജിന്റെ അംഗീകാരം നഷ്ടമായതോടെ ഇത്തവണത്തെ പ്രവേശനം തടസപ്പെടുന്നതിനു പുറമേ നിലവിലുള്ള വിദ്യാർത്ഥികളുടെ പഠനവും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ആവശ്യത്തിന്അധ്യാപകരില്ലാത്തതാണ് അംഗീകാരം നഷ്ടപ്പെടാൻ ഇടയാക്കിയത്. വീഴ്ച പരിഹരിക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ആരോഗ്യവകുപ്പിന്റെ ചുമതലയുള്ളഅഡീഷണൽ ചീഫ്സെക്രട്ടറിയും അറിയിച്ചതായി വേണുഗോപാൽ അറിയിച്ചു.

Advertisement

Tags :
Author Image

Veekshanam

View all posts

Advertisement

.