'മദ്യനയത്തിലെ മാറ്റം ജനവഞ്ചന'; സീറോ മലബാർ സഭ
02:40 PM May 25, 2024 IST
|
Online Desk
Advertisement
എറണാകുളം: മദ്യനയത്തിൽ മാറ്റം വരുത്തുന്നത് ജനവഞ്ചനയെന്ന് സിറോ മലബാർ സഭ. നടപടികളിൽ നിന്നും സർക്കാർ പിന്നോട്ടുപോകണമെന്ന് സിറോ മലബാർ സഭ പി ആർ ഒ ആൻ്റണി വടക്കേക്കര പറഞ്ഞു.
Advertisement
ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാർ സമയം നീട്ടുന്നതും അപലപനീയമാണ്. ഈ തീരുമാനത്തോട് സഭ വിയോജിക്കുന്നു എന്ന് മാത്രമല്ല ടൂറിസത്തിന്റെ പേരും പറഞ്ഞ് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ അഭിപ്രായത്തിനില്ലെന്നും സുതാര്യമായ അന്വേഷണം നടത്തി യാഥാർഥ്യം പുറത്ത് കൊണ്ടുവരണമെന്നും സീറോ മലബാർ സഭ പറഞ്ഞു.
Next Article