Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം

02:18 PM Apr 04, 2024 IST | Online Desk
Advertisement

കേരളാ തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ ജാഗ്രതാ നിര്‍ദേശം. ലക്ഷദ്വീപ്, കര്‍ണാടക, തെക്കന്‍ തമിഴ്നാട് തീരങ്ങളിലും മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഉയർന്ന തിരമാലയ്ക്ക് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് കള്ളക്കടല്‍ പ്രതിഭാസത്തിലുണ്ടാകുന്നത്.

Advertisement

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരള തീരത്ത് കാറ്റും കടൽക്ഷോഭവും തുടരുകയാണ്. അപ്രതീക്ഷിതമായി കടല്‍ കയറിവന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ 'കള്ളക്കടല്‍' എന്ന് വിളിക്കുന്നത്. സുനാമിയുടെ സാമ്യതയുണ്ടെങ്കിലും അത്രത്തോളം ഭീകരമല്ല എന്നാൽ നിസ്സാരമായി കാണാനും കഴിയില്ല.

Tags :
keralanews
Advertisement
Next Article