മലമ്പുഴ ഡാമിന്റെ നാലുഷട്ടറുകളും തുറന്നു; ഭാരതപ്പുഴയുടെ തീരങ്ങളിൽ ജാഗ്രതാനിർദേശം
11:50 AM Aug 08, 2024 IST | ലേഖകന്‍
Advertisement
Advertisement
പാലക്കാട്: മലമ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് രാവിലെ തുറന്നു. ഡാമിലെ വെള്ളം പ്രതീക്ഷിത ജലനിരപ്പായ 112. 99 മീറ്ററില്‍ എത്തിയതിനാലാണ് ഡാമിന്റെ നാലുഷട്ടറുകളും തുറന്നത്.
അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകള്‍ ചെറിയതോതില്‍ തുറന്നത്. ഭാരതപ്പുഴ, കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ജലസേചനവിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
ഇതിനുമുമ്പ് കനത്ത മഴയെത്തുടര്‍ന്ന് 2022-ല്‍ ജൂലായ്, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ മലമ്പുഴ അണക്കെട്ട് തുറന്നിരുന്നു.